**ക്വാറന്റൈൻ ദിനത്തിൽ എനിക്കും എന്റെ മോനും കൂട്ടായി ഇരുന്നത് ആദിയും ആത്മയും ആണ്.
രാജേഷ് ചിത്തിരയുടെ പുസ്തകത്തിൽ ഏറ്റവും മനസ്സിൽ തട്ടിയ, ഒരുപാട് ഇഷ്ടമുള്ള വരികൾ ഇവിടെ കുറിക്കുന്നു ....
ബാൽക്കണിപ്പച്ച :-
പപ്പ രാവിലത്തെ ചായ കുടിക്കുക ബാൽക്കണിയിൽ നിന്നാണ്. സൂര്യനെയും , ആകാശവും നോക്കി നില്കും. അപ്പോൾ അടുക്കളയിൽ റേഡിയോ പ്രവർത്തിക്കുന്നുണ്ടാകും.
പപ്പയുടെ സ്വപ്നം വായിച്ചപ്പോൾ പ്രവാസിയായ എന്റെ ഭർത്താവ് പറയുന്നത് എനിക്കും എന്റെ മോനും ഓർമ വന്നു
*പൂച്ചക്കഥ:-മനുഷ്യരുടേത് മാത്രമല്ല ഈ ഭൂമി എന്നാണ് പപ്പ പറയുക.എനിക്കും അങ്ങനെ തോന്നാറുണ്ട്. ഭൂമി സസ്യങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും എല്ലാം കൂടിയല്ലേ.മനുഷ്യർ അതിലെ ഒരു ചെറിയ അവകാശി മാത്രമല്ലെ?
*ഇഷ്ടങ്ങളുടെ വഴികൾ :-
ഒരാൾക്ക് ഇഷ്ടവും സ്നേഹവും തോന്നുക
മനുഷ്യരോടോ മറ്റു ജീവികളോടോ മാത്രമല്ല ജീവനില്ലാത്ത വസ്തുക്കളോടും ആകാമെന്ന് ഞാൻ പഠിച്ചു .
ഓരോ നിമിഷവും മനുഷ്യൻ എന്തെങ്കിലും പുതിയ പാഠങ്ങൾ പഠിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ മലയാളം സാർ പറയാറുണ്ട്. അതെത്ര ശരിയാണ്. നമ്മുടെ മനസും കണ്ണും തുറന്നിരിക്കണം എന്ന് മാത്രം.
*ഒറ്റമനുഷ്യർ :-നാട്ടിൽ ഭാര്യയും 2കുട്ടികളും ഉണ്ട്. മകളുടെ കല്യാണം കഴിഞ്ഞു. വീട് വച്ചു. ഞാൻ വെറുതെ പപ്പയോടു ചോദിച്ചു.
അപ്പൊ കഴിഞ്ഞ ഇരുപതു വർഷത്തിൽ എത്ര മാസം ഈ മാമൻ മക്കൾക്കൊപ്പം ഉണ്ടായിരുന്നു. പപ്പ പറഞ്ഞു ഇരുപത് മാസം, അതായത് രണ്ടു വർഷത്തിൽ താഴെ.
*രാജ്യങ്ങളും മനുഷ്യരും:-
ഒരു ആവശ്യസമയത്തു സഹായമായി വരുന്ന മനുഷ്യരാണ് ദൈവങ്ങൾ എന്നാണ് അമ്മ പറയുക
*ചിത്രകാരി, നിന്റെ വിരലുകൾ :- പപ്പ ആത്മയുടെ വിരലുകൾ ചുംബിച്ചു.
വായിച്ചിരിക്കേണ്ട പുസ്തകമാണ് ആദി &ആത്മ.വളരെ ലളിതമായ ഭാഷയിലാണ് രാജേഷ് ചിത്തിര എഴുതിയിരിക്കുന്നത്....