" ഏറാൻ കുറച്ചു സമയവും കുറയാൻ ഏറെ സമയവും വേണ്ടത് മഴക്കാലത്തെ വെള്ളക്കെട്ടിനും മനുഷ്യന്റെ സങ്കടങ്ങൾക്കും ആണെന്ന് തോന്നുന്നു"
- രാജേഷ് ചിത്തിര
ആദി&ആത്മ
മലയാളികളുടെ പ്രവാസ ജീവിതത്തിന് പിന്നിൽ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്, അതിലെ പല കഥകളും നമ്മൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ അധികമാരും സംസാരിക്കാത്ത പ്രവാസ ജീവിതത്തിന്റെ മറ്റൊരു തലം തുറന്നു കാട്ടുകയാണ് *ആദി&ആത്മ*.
വിദേശത്തു ജനിച്ചു വളർന്ന്, ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന ആദിയുടെയും ആത്മയുടെയും കഥയാണിത്.
കൊച്ചു കൊച്ചു കുറിപ്പുകളോടെ മുന്നോട്ട് പോകുന്ന നോവൽ പറഞ്ഞു വെയ്ക്കുന്നത് പ്രവാസികളായ കുട്ടികൾ നാട്ടിലെത്തിയ ശേഷം ഇവിടുത്തെ ജീവത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക നിലയെക്കുറിച്ചാണ്.
അതിപ്പോളൊരു നോട്ടമാകട്ടെ ഒരു വാക്കാകട്ടെ ഒരു പ്രവർത്തിയാവട്ടെ വളരെ സൂക്ഷ്മതയോടെ എഴുത്തുക്കാരനത് തുറന്നുകാട്ടുന്നു.
ലോഗോസ് ബുക്സ് പുറത്തിറക്കിയ രാജേഷ് ചിത്തിരയുടെ ആദ്യ നോവലിലൂടെ കടന്നു പോകുമ്പോൾ നമുക്ക് പരിചിതരായ കുറെയേറെ ആദിമാരേയും ആത്മമാരേയും കണ്ടുമുട്ടാൻ സാധിക്കും...
PS: എഴുത്തുക്കാരന്റെ Bio വായിച്ചപ്പോൾ പത്തനംതിട്ട സ്വദേശി എന്ന് കണ്ടപ്പോഴുള്ള ആനന്ദമൊന്ന് വേറെ തന്നെ!!
ആദിയും ആത്മയും ഇനിയും വായിക്കപ്പെടട്ടെ ചർച്ച ചെയ്യപ്പെടട്ടെ, നാട്ടുകാരനായ എഴുത്തുകാരന് ആശംസകൾ...♥️
ഗോപിക ഇടമുറിയിൽ