ആദി & ആത്മ
ഭാഷകൊണ്ട് പക്വമതിയായ , വാക്കുത്സവങ്ങളിൽ കവിത തീർക്കുന്ന ഒരാൾ
കുട്ടികളുടെ ചിന്തയിലേക്ക് ഇറങ്ങി വരിക എന്നത് പ്രയാസകരമായി തോന്നാം എന്ന ചിന്തയെ തീർത്തും ചുവന്ന മഷിയാലെ വെട്ടിക്കളയുകയാണ് രാജേഷ് ചിത്തിര എന്ന കവി ,എഴുത്തുകാരൻ
തീരെ ചുരുങ്ങിയ ലോകത്ത് ജീവിക്കേണ്ടി വരുന്ന പ്രവാസ ബാല്യങ്ങളുടെ ചിന്തയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ ലളിതഭാഷാശൈലി കർത്താവിനെ കാലങ്ങളായി വായിക്കുന്ന ഒരാൾ എന്ന രീതിയിൽ കൗതുകകരമായ ഒരു അന്താളിപ്പ് ഉണ്ടാക്കി എന്ന് പറയാതെ വയ്യ .
പ്രവാസ കൗമാരവും ഏകാന്ത ജീവിതം നൽകുന്ന വിഹ്വലതകളും ,മുൻപും രാജേഷ് ചിത്തിര എഴുത്തിന് വിഷയമാക്കിയിട്ടുണ്ട് .
പ്രവാസിയായ കലാകാരനും ,ചിത്രകാരനുമായ നിസാർ ഇബ്രാഹിം സംവിധാനം ചെയ്ത 6Teen എന്ന ഷോട്ട് ഫിലിമിൻ്റെ കഥ രാജേഷ് ചിത്തിരയുടേതാണ് ..
കൗമാരക്കാരിയുടെ ചിന്തയിലൂടെയും ,സങ്കീർണമായ മനോവ്യഥയിലൂടെയും സഞ്ചരിക്കുന്ന 6Teen ഒരു പാട് അംഗീകാരങ്ങൾ വാങ്ങിയെടുത്ത ഒന്നാണ്
തിരക്കിനിടയിൽ കാര്യമാക്കാതെ പോവുന്ന ,അല്ലെങ്കിൽ വേണ്ടുന്നത്ര ശ്രദ്ധ കിട്ടാതെ പോവുന്ന ജീവിതമാണ് പ്രവാസ ബാല്യങ്ങളുടേത് .താങ്കളുടെ പ്രശ്നം കേൾക്കാൻ ചെവികളില്ലാതെ പോവുന്ന പരിസരത്ത് കുഞ്ഞുകുട്ടികളെ വേണ്ട വിധം ശ്രദ്ധിക്കാനാവത്തത്ര സമയമില്ലായ്കയിലാണ് രക്ഷിതാക്കളുടെ ദിവസങ്ങൾ നീങ്ങുന്നത് .
വാക്കുകൾ കൊണ്ട് കടും വെട്ട് വെട്ടി കവിതയിൽ വിസ്മയം തീർക്കുന്ന എഴുത്തുകാരനിൽ നിന്ന് ബാലസാഹിത്യത്തിൽ പാരമ്പര്യ ഗുണപാo രീതി അവലംബിക്കുന്ന പതിവ് ശൈലിയിൽ നിന്നല്ലാതെ നിഷ്കളങ്കമായി ലോകത്തെയും തങ്ങളുടെ ഇഷ്ടങ്ങളേയും കാണുന്ന കൊച്ചു ബാല്യങ്ങളെ വായിക്കുന്നവർക്ക് ഇത് തൻ്റെ വീടല്ലെ ?
അവിടുത്തെ പ്രശ്നങ്ങളല്ലെ എന്ന് തോന്നുന്നതരത്തിൽ എഴുതി ഫലിപ്പിക്കാനായി
എന്ന തോന്നൽ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .
ഒറ്റപ്പെടലിൻ്റെ ലോകത്തും മക്കൾ മാനവീകരാവുക എന്നത് തന്നെയാണ് നാളേക്കുള്ള ലോകത്തിൻ്റെ ശുഭപ്രതീക്ഷ ..
ബാലസാഹിത്യത്തിൽ സന്ദേശം വേണമെന്ന് ശഠിക്കുന്നവർക്ക് ഇത്തരത്തിൽ പുസ്തകം വായിച്ചെടുക്കാം .