ശനിയാഴ്‌ച, നവംബർ 27, 2021

ആദി & ആത്മ I ആർഷ

 രാജേഷ് ചേട്ടന്റെ


ആദി & ആത്മ വായിച്ചു.

വെറുതെ വായിച്ചു എന്ന് പറഞ്ഞാൽ പോരാ ബുക്ക്‌ കയ്യിൽ കിട്ടിയ അന്ന് തന്നെ ഒറ്റയിരിപ്പിനു വായിച്ചു തീർന്നു എന്ന് വേണം പറയാൻ.
എന്റെ മക്കളുടെ പ്രായം ഏകദേശം ആദിയുടെയും ആത്മയുടേതുമാണ് .
പുസ്തകം വായിച്ചു കേട്ടു കൊണ്ടിരുന്നപ്പോൾ മോൾ പറഞ്ഞു, ഇത് നമ്മളുടെ കഥ പോലെ ഉണ്ടല്ലോ എന്ന്. അതുപോലെ ആ ഹാമസ്റ്റർ, പിന്നെ പുസ്തകത്തിൽ പറഞ്ഞ മറ്റ് പലതും ഇവിടെ വീട്ടിലും ഉണ്ട്.
ഞങ്ങൾ ആരും ആദിയെയും ആത്മയെയും പോലെ ഗൾഫിൽ ആയിരുന്നില്ല എങ്കിലും അതിൽ പറയുന്ന അനുഭവങ്ങൾ ഞങ്ങൾക്കും സമാനമാണ്.
ആ ഹാമസ്റ്ററിന്റെ കഥ വായിച്ചു കൊടുക്കുമ്പോൾ ചെറിയ മോൾ ചോദിച്ചു – "ഇത് നുണക്കഥയല്ലേ" "ഇങ്ങനെ സംഭവിക്കുമോ ?"എന്ന്.
കഥ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ അവൾക്ക് സന്തോഷമായി!!
എന്റെ ജീവിതമായി ബന്ധപ്പെട്ടുള്ള ചില അനുഭവങ്ങളും ഈ പുസ്തകത്തിലെ അമ്മയുടെ ചില സ്വഭാവങ്ങളും അനുഭവങ്ങളുമായും ബന്ധപ്പെട്ട ചിലതാണ്.
പ്രത്യേകിച്ചും ചുറ്റുപാടുകൾ, പരിസരം, ജീവജാലങ്ങളുമായി ഉള്ള അടുപ്പം മുതലായവ.
ആത്മയുടെ അതേ സ്വഭാവങ്ങൾ ഉള്ള ഒരു കുട്ടിയാണ് എന്റെ മകൾ 'പൂമ്പാറ്റ '.
പ്രവാസ ലോകത്ത് നിന്നും ഒരാൾ നാട്ടിലേക്ക് ജീവിതം പറിച്ചു നടുന്നത്, അതിന്റെ തയ്യാറെടുപ്പ്, ഭാവിയെ പറ്റിയുള്ള ചില ധാരണകൾ ഒക്കെ എനിക്കും അനുഭവിക്കാൻ കഴിഞ്ഞ ഒന്നായത് കൊണ്ട് ഈ പുസ്തകം വളരെ ഇഷ്ടപ്പെട്ടു.

വ്യാഴാഴ്‌ച, നവംബർ 25, 2021

ആദി & ആത്മ I സജിത ബാബു

 **ക്വാറന്റൈൻ ദിനത്തിൽ എനിക്കും എന്റെ മോനും കൂട്ടായി ഇരുന്നത് ആദിയും ആത്മയും ആണ്.

രാജേഷ് ചിത്തിരയുടെ പുസ്തകത്തിൽ ഏറ്റവും മനസ്സിൽ തട്ടിയ, ഒരുപാട് ഇഷ്ടമുള്ള വരികൾ ഇവിടെ കുറിക്കുന്നു ....
ബാൽക്കണിപ്പച്ച :-
പപ്പ രാവിലത്തെ ചായ കുടിക്കുക ബാൽക്കണിയിൽ നിന്നാണ്. സൂര്യനെയും , ആകാശവും നോക്കി നില്കും. അപ്പോൾ അടുക്കളയിൽ റേഡിയോ പ്രവർത്തിക്കുന്നുണ്ടാകും.
പപ്പയുടെ സ്വപ്നം വായിച്ചപ്പോൾ പ്രവാസിയായ എന്റെ ഭർത്താവ് പറയുന്നത് എനിക്കും എന്റെ മോനും ഓർമ വന്നു 😭
*പൂച്ചക്കഥ:-മനുഷ്യരുടേത് മാത്രമല്ല ഈ ഭൂമി എന്നാണ് പപ്പ പറയുക.എനിക്കും അങ്ങനെ തോന്നാറുണ്ട്. ഭൂമി സസ്യങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും എല്ലാം കൂടിയല്ലേ.മനുഷ്യർ അതിലെ ഒരു ചെറിയ അവകാശി മാത്രമല്ലെ?
*ഇഷ്ടങ്ങളുടെ വഴികൾ :-
ഒരാൾക്ക് ഇഷ്ടവും സ്നേഹവും തോന്നുക
മനുഷ്യരോടോ മറ്റു ജീവികളോടോ മാത്രമല്ല ജീവനില്ലാത്ത വസ്തുക്കളോടും ആകാമെന്ന് ഞാൻ പഠിച്ചു .
ഓരോ നിമിഷവും മനുഷ്യൻ എന്തെങ്കിലും പുതിയ പാഠങ്ങൾ പഠിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ മലയാളം സാർ പറയാറുണ്ട്. അതെത്ര ശരിയാണ്. നമ്മുടെ മനസും കണ്ണും തുറന്നിരിക്കണം എന്ന് മാത്രം.
*ഒറ്റമനുഷ്യർ :-നാട്ടിൽ ഭാര്യയും 2കുട്ടികളും ഉണ്ട്. മകളുടെ കല്യാണം കഴിഞ്ഞു. വീട് വച്ചു. ഞാൻ വെറുതെ പപ്പയോടു ചോദിച്ചു.
അപ്പൊ കഴിഞ്ഞ ഇരുപതു വർഷത്തിൽ എത്ര മാസം ഈ മാമൻ മക്കൾക്കൊപ്പം ഉണ്ടായിരുന്നു. പപ്പ പറഞ്ഞു ഇരുപത് മാസം, അതായത് രണ്ടു വർഷത്തിൽ താഴെ.
*രാജ്യങ്ങളും മനുഷ്യരും:-
ഒരു ആവശ്യസമയത്തു സഹായമായി വരുന്ന മനുഷ്യരാണ് ദൈവങ്ങൾ എന്നാണ് അമ്മ പറയുക 🌹🌹
*ചിത്രകാരി, നിന്റെ വിരലുകൾ :- പപ്പ ആത്മയുടെ വിരലുകൾ ചുംബിച്ചു.
വായിച്ചിരിക്കേണ്ട പുസ്തകമാണ് ആദി &ആത്മ.വളരെ ലളിതമായ ഭാഷയിലാണ് രാജേഷ് ചിത്തിര എഴുതിയിരിക്കുന്നത്....
ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്
ഒരു സംശയവും വേണ്ട. . അവരിൽ വായനാശീലം വളർത്താനും , സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുവാനും താല്പര്യം ജനിപ്പിക്കാനും ഈ പുസ്തകം സഹായിക്കും.




ബുധനാഴ്‌ച, നവംബർ 24, 2021

ആദി & ആത്മ I Saifudeen Thaikkandy

 ആദി & ആത്മ

ഭാഷകൊണ്ട് പക്വമതിയായ , വാക്കുത്സവങ്ങളിൽ കവിത തീർക്കുന്ന ഒരാൾ
കുട്ടികളുടെ ചിന്തയിലേക്ക് ഇറങ്ങി വരിക എന്നത് പ്രയാസകരമായി തോന്നാം എന്ന ചിന്തയെ തീർത്തും ചുവന്ന മഷിയാലെ വെട്ടിക്കളയുകയാണ് രാജേഷ് ചിത്തിര എന്ന കവി ,എഴുത്തുകാരൻ
തീരെ ചുരുങ്ങിയ ലോകത്ത് ജീവിക്കേണ്ടി വരുന്ന പ്രവാസ ബാല്യങ്ങളുടെ ചിന്തയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ ലളിതഭാഷാശൈലി കർത്താവിനെ കാലങ്ങളായി വായിക്കുന്ന ഒരാൾ എന്ന രീതിയിൽ കൗതുകകരമായ ഒരു അന്താളിപ്പ് ഉണ്ടാക്കി എന്ന് പറയാതെ വയ്യ .
പ്രവാസ കൗമാരവും ഏകാന്ത ജീവിതം നൽകുന്ന വിഹ്വലതകളും ,മുൻപും രാജേഷ് ചിത്തിര എഴുത്തിന് വിഷയമാക്കിയിട്ടുണ്ട് .
പ്രവാസിയായ കലാകാരനും ,ചിത്രകാരനുമായ നിസാർ ഇബ്രാഹിം സംവിധാനം ചെയ്ത 6Teen എന്ന ഷോട്ട് ഫിലിമിൻ്റെ കഥ രാജേഷ് ചിത്തിരയുടേതാണ് ..
കൗമാരക്കാരിയുടെ ചിന്തയിലൂടെയും ,സങ്കീർണമായ മനോവ്യഥയിലൂടെയും സഞ്ചരിക്കുന്ന 6Teen ഒരു പാട് അംഗീകാരങ്ങൾ വാങ്ങിയെടുത്ത ഒന്നാണ്
തിരക്കിനിടയിൽ കാര്യമാക്കാതെ പോവുന്ന ,അല്ലെങ്കിൽ വേണ്ടുന്നത്ര ശ്രദ്ധ കിട്ടാതെ പോവുന്ന ജീവിതമാണ് പ്രവാസ ബാല്യങ്ങളുടേത് .താങ്കളുടെ പ്രശ്നം കേൾക്കാൻ ചെവികളില്ലാതെ പോവുന്ന പരിസരത്ത് കുഞ്ഞുകുട്ടികളെ വേണ്ട വിധം ശ്രദ്ധിക്കാനാവത്തത്ര സമയമില്ലായ്കയിലാണ് രക്ഷിതാക്കളുടെ ദിവസങ്ങൾ നീങ്ങുന്നത് .
വാക്കുകൾ കൊണ്ട് കടും വെട്ട് വെട്ടി കവിതയിൽ വിസ്മയം തീർക്കുന്ന എഴുത്തുകാരനിൽ നിന്ന് ബാലസാഹിത്യത്തിൽ പാരമ്പര്യ ഗുണപാo രീതി അവലംബിക്കുന്ന പതിവ് ശൈലിയിൽ നിന്നല്ലാതെ നിഷ്കളങ്കമായി ലോകത്തെയും തങ്ങളുടെ ഇഷ്ടങ്ങളേയും കാണുന്ന കൊച്ചു ബാല്യങ്ങളെ വായിക്കുന്നവർക്ക് ഇത് തൻ്റെ വീടല്ലെ ?
അവിടുത്തെ പ്രശ്നങ്ങളല്ലെ എന്ന് തോന്നുന്നതരത്തിൽ എഴുതി ഫലിപ്പിക്കാനായി
എന്ന തോന്നൽ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .
ഒറ്റപ്പെടലിൻ്റെ ലോകത്തും മക്കൾ മാനവീകരാവുക എന്നത് തന്നെയാണ് നാളേക്കുള്ള ലോകത്തിൻ്റെ ശുഭപ്രതീക്ഷ ..
ബാലസാഹിത്യത്തിൽ സന്ദേശം വേണമെന്ന് ശഠിക്കുന്നവർക്ക് ഇത്തരത്തിൽ പുസ്തകം വായിച്ചെടുക്കാം .
രാജേഷ് ചിത്തിരക്ക് ആശംസകൾ , നിറയെ വായിക്കപ്പെടട്ടെ ! !




ഞായറാഴ്‌ച, നവംബർ 21, 2021

Aadi & Aathma : Reading experience I Akhil S Anand

 Rajesh Chithira’s Aadhi and Athma is a peek into the lives of immigrant who had to leave their motherland in search of a better life for themselves and their kin.

The lives of these migrants come across in the words of Chithira as sometimes being fortunate and sometimes being unfortunate – Fortunate enough to lead a quality lifestyle in most cases and unfortunate that they cannot lead that lifestyle in their own homeland, fortunate to enjoy the quality of life in a better managed country, but always unfortunate that they never have a sense of belonging.
Chithira deftly bring this conflict out through the eyes of two kids – Aadhi and Athma, children of first-generation immigrants who has spent most of their childhood lives in Dubai.
The book also deals with the trauma that a family, left to fend off for themselves in a foreign land must undergo, through the uncertainty of job security, always living under the constant fear of being expendable. But Chithira is also gracious enough to showcase the resilience of these people through the eyes of the protagonists. The father of the children immediately plans for a future of uncertainty, by planning to send off the children and their mother back to Kerala, their homeland. Even though the family is devasted by the news, they immediately adapt to the new circumstances and bravely march ahead with plans to enjoy the remaining life as an immigrant.
The story being told through the eyes of Aadhi is a prime example of the hardships that the immigrants face when they stop being immigrants and return with lots of hope to their own homeland. Even in their own land, they are branded as pariahs, by the family, by friends. The entire scope of the life changes for them. The life that they had in Dubai that was dictated by the immediate surroundings and the insulation offered by the pluralistic nature of the society is suddenly upended. The new circumstances that they find themselves in offer them no insulation whatsoever from the prying eyes of relatives, neighbors and even the from their school mates. Suddenly the entire family is forced to live a life that is supposed to satisfy a plethora of people, a life that is supposed fit into the defined dimensions of local social norms. A vibrant, three-dimensional lifestyle was suddenly transformed into a two dimensional monochromatic one.
But Chithira subtly transmogrifies the narrative to the flexibility of human nature adapting to the challenges that the circumstances throw at them. Aadhi’s mother becomes self-sufficient in standing on her own feet and bringing up the children on her own. The children soon get immersed into the new lifestyle that the wheel of time has offered them. They make new plans to enjoy every bit of their new surroundings and succeeds in doing it.
Chithira is successful in painting a story that is a vibrant canvas of relationships, of resilience, of adaptability and finally of the tears and toils of a group pf people, some time fortunate in being an immigrant and the same time often unfortunate in being one.


ശനിയാഴ്‌ച, നവംബർ 20, 2021

Aadi & Athma I Manorma Online

 https://www.manoramaonline.com/global-malayali/gulf/2021/11/03/rajesh-chithira-about-his-novel.html?fbclid=IwAR1SGhcRZS6FqECFh_grv6YpZ-RRUKTGe7rz_barW60SuWFmZB3ha9KzNSM

വ്യാഴാഴ്‌ച, നവംബർ 18, 2021

ആദി & ആത്മ | ഗോപിക ഇടമുറിയിൽ


" ഏറാൻ കുറച്ചു സമയവും കുറയാൻ ഏറെ സമയവും വേണ്ടത് മഴക്കാലത്തെ വെള്ളക്കെട്ടിനും മനുഷ്യന്റെ സങ്കടങ്ങൾക്കും ആണെന്ന് തോന്നുന്നു"


- രാജേഷ് ചിത്തിര

  ആദി&ആത്മ


മലയാളികളുടെ പ്രവാസ ജീവിതത്തിന് പിന്നിൽ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്, അതിലെ പല കഥകളും നമ്മൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുണ്ട്.


എന്നാൽ അധികമാരും സംസാരിക്കാത്ത പ്രവാസ ജീവിതത്തിന്റെ മറ്റൊരു തലം തുറന്നു കാട്ടുകയാണ് *ആദി&ആത്മ*.


വിദേശത്തു ജനിച്ചു വളർന്ന്, ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന  ആദിയുടെയും  ആത്മയുടെയും കഥയാണിത്.


കൊച്ചു കൊച്ചു കുറിപ്പുകളോടെ മുന്നോട്ട് പോകുന്ന നോവൽ പറഞ്ഞു വെയ്ക്കുന്നത്  പ്രവാസികളായ കുട്ടികൾ നാട്ടിലെത്തിയ ശേഷം ഇവിടുത്തെ ജീവത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക നിലയെക്കുറിച്ചാണ്.


അതിപ്പോളൊരു നോട്ടമാകട്ടെ  ഒരു വാക്കാകട്ടെ ഒരു പ്രവർത്തിയാവട്ടെ വളരെ സൂക്ഷ്മതയോടെ എഴുത്തുക്കാരനത് തുറന്നുകാട്ടുന്നു.


ലോഗോസ് ബുക്സ് പുറത്തിറക്കിയ രാജേഷ്‌ ചിത്തിരയുടെ ആദ്യ നോവലിലൂടെ കടന്നു പോകുമ്പോൾ നമുക്ക് പരിചിതരായ കുറെയേറെ ആദിമാരേയും ആത്മമാരേയും കണ്ടുമുട്ടാൻ സാധിക്കും...


PS: എഴുത്തുക്കാരന്റെ Bio വായിച്ചപ്പോൾ പത്തനംതിട്ട സ്വദേശി എന്ന് കണ്ടപ്പോഴുള്ള ആനന്ദമൊന്ന് വേറെ തന്നെ!!


ആദിയും ആത്മയും ഇനിയും വായിക്കപ്പെടട്ടെ ചർച്ച ചെയ്യപ്പെടട്ടെ, നാട്ടുകാരനായ എഴുത്തുകാരന് ആശംസകൾ...♥️


ഗോപിക ഇടമുറിയിൽ