വ്യാഴാഴ്‌ച, ജൂലൈ 22, 2010

പുഴനോവുകളുടെ ജപസങ്കീര്‍ത്തനം.

ഇലവെട്ടാതെ,


തുളുമ്പിച്ചിരിക്കുന്നൊരു മരക്കൂട്ടം.വേരുകളില്‍ ചിരിചാലിച്ച്

ഇലക്കണ്ണേറുകള്‍.

നുണക്കുഴിപ്പാടുകളിന്‍‍

തിണര്‍പ്പിലൊരു മണ്‍‍പുതപ്പ്.

കുളിരേ,കുളിരേ ..

കാറ്റിന്‍ മേഘവിളര്‍ച്ച.പോകും വഴിയെല്ലാം

ചിതറിവീഴുന്നുണ്ട്,

കാറ്റു ചീര്‍പ്പിച്ചിളക്കിയ

കടല്‍ വരളുപ്പുമുടിയിഴകള്‍. ‍

കാറ്റേ,കാറ്റെ,

കുളിരേ,കുളിരേ,

പാതിതിളച്ചൊരു മരുത്തേങ്ങല്‍

മണലാലകളുടെ‍ ജപസങ്കീര്‍ത്തനം പോലെ

ആര്‍ത്തലച്ചു തോരുന്നുണ്ട്.മേഘശാപങ്ങളുരുക്കിയ

മണല്‍മുറിവുകളില്‍ കണ്ണീരിറ്റി,

ഇടവത്തുലാപ്രാക്കിലും,

കുംഭമീനപ്രാര്‍ത്ഥനയിലും,

കണ്ണീരുപ്പു പെയ്യുന്നുണ്ട്

പുഴനെഞ്ചിന്‍ കടലാഴത്തോളം..
.
.

picture courtesy : studiodapore.blogspot.com