ഞായറാഴ്‌ച, ജൂൺ 13, 2010

വെയില്‍ക്കാഴ്ചകള്‍തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കും
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും

കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .


വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പ് .
വെയില്‍ തിന്നിരുണ്ടയിടതു കൈയ്ക്കു താഴേ
വയലിന്‍ ചുടുവാത തെണിര്‍പ്പുകളില്‍
കണ്ണഞ്ചും‍ ചിത്രപ്പണി തെളിയും


ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.
അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍
രാപ്പനിപ്പെട്ടപോലെ നിറം മങ്ങും

വെയിലുണക്കിയ കണ്ണില്‍
പാടം പുതച്ച ചെമ്പട്ടില്‍
നിറം പിടിപ്പിച്ച
ശൂര്‍പ്പണഖമേനികള്‍‍ പന്തലിക്കും
അരഞ്ഞാണച്ചരടിലും കാട്ടളകളിലും
കട്ടുറുമ്പുകള്‍ പാട്ടുപാടും


തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും 
 
ബ്ലോത്രം വാരാന്ത്യപ്പതിപ്പ്..13/05/2010
,
.
foto courtesy : Google..

39 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

തെക്കോട്ടു നോക്കി പിന്നെയും

വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും

വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.

കാഴ്ചകള്‍ മാറി മാറി വരും

പാവപ്പെട്ടവന്‍ പറഞ്ഞു...

ഇലയെല്ലാം പിണങ്ങിപ്പോയ

മരത്തിന്‍റെ മനസുപോലെ വയലിന്റെ

ഉടല്‍ പുകഞ്ഞുപുകഞ്ഞു പൊങ്ങും.


അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍

രാപ്പനിപ്പെട്ടപോലെ നിറം മങ്ങും

വെയിലുണങ്ങിയ കണ്ണിനു മുന്‍പില്‍

പാടം പുതച്ച ചെമ്പട്ടില്‍
ഈ വരികള്‍ ബോധപരമായതാണ് മനോഹരം

നിരാശകാമുകന്‍ പറഞ്ഞു...

ഓര്‍മ്മകളില്‍ മനസും വയറും കായും

കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ

കൈകള്‍ ഓരോന്നു വീതം വയ്ക്കും .
പിന്നീട്
തെക്കോട്ടു നോക്കി പിന്നെയും

വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും

വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.

കാഴ്ചകള്‍ മാറി മാറി വരും..
നന്നായിട്ടുണ്ട്..

രവി പറഞ്ഞു...

..
കാഴ്ച്ച മാറി മാറി വരും :)

കവിതയിലെന്തോ എവിടെയൊ ഒരു.. ഒരു..
“ഞാന്‍ വലിയ കവിതാസ്വാദകനൊന്നും അല്ലാട്ടൊ, അതുകൊണ്ട് ഈ കമന്റ് വിട്ടേക്കൂ ;)”
..

ബിലാത്തിപട്ടണം / BILATTHIPATTANAM. പറഞ്ഞു...

കണ്ണുമങ്ങുന്ന വെയിലിലെ കാഴ്ച്ചകൾ !

ഉപാസന || Upasana പറഞ്ഞു...

അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍

നല്ല ചിന്തകള്‍. കവിത നൈസ്
:-)

രാമൊഴി പറഞ്ഞു...

ഒരു visual തെളിയുന്നുണ്ട് കവിത വായിക്കുമ്പോള്‍..അല്പം എഡിറ്റ്‌ ചെയ്യാമായിരുന്നു എന്ന് തോന്നി..

MyDreams പറഞ്ഞു...

തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കും
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും
കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .

ഇടതു കൈ വെയിലിനു വഴികാട്ടും
വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പാണ്

"കാഞ്ഞവെയിലെ " റിപീറ്റ് ചെയ്യുന്നത് പോലെ


കുതികുതിക്കുംവരെ ഒരേയിരിപ്പാണ് ......ഇതിനു അര്‍ഥം എനിക്ക് അറിയില്ല .................

ബാകി ഒക്കെ നന്നായിരികുന്നു

വീ കെ പറഞ്ഞു...

:)

പട്ടേപ്പാടം റാംജി പറഞ്ഞു...

വെയില്‍ കാഴ്ചകള്‍.....

സോണ ജി പറഞ്ഞു...

nannayi................
superrrrrrrrrrrrrrrrrb
:)

Dr. Indhumenon പറഞ്ഞു...

തെക്കോട്ടു നോക്കി പിന്നെയും

വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും

എന്‍.ബി.സുരേഷ് പറഞ്ഞു...

തെക്കോട്ടു നോക്കിനോക്കിയിരിക്കുന്ന (മരണം വരുമിനിയെന്നു നിനച്ച് മരുവുക സതതം) പ്രായം ചെന്ന മനുഷ്യന്റെ ഓർമ്മകൾ.അവിടേയ്ക്ക് കയറി വരുന്ന വെയിലിന്റെ ഓർമ്മകൾ.

ഒരു വല്ലാത്ത ദാരുണാവസ്ഥയുണ്ട്. വെയിലു കാഞ്ഞു തീർത്ത കാലങ്ങൾ. വയറുകാഞ്ഞു കരിഞ്ഞ കാലങ്ങൾ.
അല്ല നല്ല ഓർമ്മകളല്ലല്ലോ അതൊന്നും.

വയലിന്റെ അരഞ്ഞാണമായ അരുവികൾ അപ്രത്യക്ഷ്മാവും. വയലെല്ലാം തൂർന്ന് ശൂർപ്പണഖയുടെ ശരീരം പോലെ വികൃതമാവും.

എല്ലാം പൊയ്പ്പോവുമ്പോൽ തെക്കോട്ടു നോക്കിയിരിക്കയല്ലാതെ, ഓർമ്മകൾ വന്നു കുത്തിനോവിക്കയല്ലാതെ എന്തു മാർഗ്ഗം.

കവിത ഇത്തിരി ദുരൂഹമാവനുള്ള പ്രവണത കാണിക്കുന്നുണ്ട്. വ്യത്യസ്ത ചിത്രങ്ങൾ ചേർത്ത് വച്ചു ഒരു അവസ്ഥ നിർമ്മിക്കുമ്പോൾ വരുന്ന ഒരു പരിണതി ആണത്.
മണ്ണിൽ പണിയെടുക്കുന്നവൻ എല്ലാക്കാലത്തും ഉടലും വയറും കാഞ്ഞുതീർത്തവനാണല്ലോ.

ഒടുവിൽ ചുടുവാതം(അതും കൃഷിക്കാരന്റെ സ്വന്തമല്ലോ) വെയിൽ കൊള്ളിച്ചിരിക്കുമ്പോൾ അത്ര സുഖകരമല്ലെങ്കിലും വയലിന്റെ നിറം മാറുന്ന ഓർമ്മകൾ മാത്രമല്ലേ ഉള്ളൂ അവർക്ക്. വയലിൽ പുകപൊങ്ങുന്നുണ്ട്.

Jishad Cronic™ പറഞ്ഞു...

കവിത നൈസ്

jayanEvoor പറഞ്ഞു...

കൊള്ളാം.
നല്ല കവിത.

Sirjan പറഞ്ഞു...

രക്ഷയില്ല.. സത്യമായും ഒരു പിടിയും കിട്ടിയില്ല..

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

വെയില്‍ കാഞ്ഞിരിക്കാന്‍ മാത്രം
വിധിക്കപ്പെട്ട ഒരു ജനത

ആയിരത്തിയൊന്നാംരാവ് പറഞ്ഞു...

വയലിന്‍റെ അരഞ്ഞാണങ്ങള്‍

രാപ്പനിപ്പെട്ടപോലെ നിറം മങ്ങും
......
കാഴ്ച കൊള്ളാം

ഒഴാക്കന്‍. പറഞ്ഞു...

കവിത ഇഷ്ട്ടായി പക്ഷെ ആ പടം..

sm sadique പറഞ്ഞു...

വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.

കാഴ്ചകള്‍ മാറി മാറി വരും..

വളരെ നല്ല് ചിന്ത

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

കവിതയില്‍
വെയില്‍ കാഞ്ഞു.


നന്നായി.

ഭാനു കളരിക്കല്‍ പറഞ്ഞു...

veyil kontu. veyil konta kalangalilekku povukayum cheythu. kanja vayarum kanja veyilum. ullilum puraththum veyil thanne. valare eshtapettu rajesh.

Kalavallabhan പറഞ്ഞു...

"ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും."
അർത്ഥവത്തായ വരികൾ

JIGISH പറഞ്ഞു...

ജീവിതത്തിന്റെ സായന്തനം...
പോക്കുവെയിലിന്റെ സാന്ത്വനം...
ഓർമ്മയുടെ ചിതയിലെരിയുന്ന ഭൂതകാലത്തിലെ
നട്ടുച്ചകൾ...!! വെയിൽ ഒരു വിഷാദബിംബം..!

JIGISH പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പഥികന്‍ പറഞ്ഞു...

കൊള്ളാം...

Geetha പറഞ്ഞു...

nice one...

ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. പറഞ്ഞു...

പുതുമയുള്ള ചില പ്രയോഗങ്ങൾ കവിതയിൽ കണ്ടെടുക്കാനായി. അവസാന ഭാഗം കൂടുതൽ ഹൃദ്യമായി.

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

വളരെ ഇഷ്ടമായി.പ്രത്യേകിച്ചും,

"കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും ."

jayarajmurukkumpuzha പറഞ്ഞു...

valare nannayittundu...... aashamsakal..............

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കവിത നന്നായി രാജേഷ്

Abdulkader kodungallur പറഞ്ഞു...

സാരസമ്പുഷ്ടമായ കവിത. ഒന്നുകൂടി ചെത്തിമിനുക്കാമായിരുന്നു.
congrats....
വെയില്‍ക്കാഴ്ചകളെത്ര ചേതോഹരം
ചിത്തിര രാജേഷിന്‍ ചിരിക്കാഴ്ചപോലെ...
വെയില്‍ക്കാഴ്ചകള്‍ തന്നാഴം അനിര്‍വ്വചം
ചിത്തിരത്താരത്തിന്‍ മിഴിക്കാഴ്ചപോലെ..

jayaraj പറഞ്ഞു...

തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും
സത്യമാണ് .ഒത്തിരി അര്‍ദ്ധ തലങ്ങളിലേക്ക് കൊണ്ട് പോകുന്ന വരികള്‍ നന്നായിരിക്കുന്നു കവിത

മഴത്തുള്ളികള്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്. ആദ്യമായാണു ഇവിടെ. ഒരു വെയിലിനു ഇത്രയും വലിയ ഒരു ചിത്രം കൊടുത്തത് മനോഹരമായി. ആ വെയിലില്‍ വാടാതെ ഈ ബ്ലോഗില്‍ ഇനിയും കവിതകള്‍ വിരിയട്ടെ.

lijeesh k പറഞ്ഞു...

ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.

നല്ല വരികള്‍..!!

junaith പറഞ്ഞു...

തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും

വെയിലേറ്റു എല്ലാം മറവിയിലേക്ക്...നല്ല കവിത..

പി എ അനിഷ്, എളനാട് പറഞ്ഞു...

കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും
Nannayi

ശ്രീനാഥന്‍ പറഞ്ഞു...

വയറുകാഞ്ഞിരുന്നാല്‍ വെയിലുകാഞ്ഞിരിക്കുന്നതെന്തലോസരം !
അല്ലെന്കിലെന്തുസുഖദം!

Sapna Anu B.George പറഞ്ഞു...

ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും, സന്തോഷം