ബുധനാഴ്‌ച, ഡിസംബർ 12, 2012

മിഴി

ഇനിയില്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നീയെന്ന പൂവിന്റെ
ഇതളായി തീരുകില്‍ ഈ ജന്മം അതുമതി
വ്യഥിതം ജീവന്റെ കടല്‍ താണ്ടി നിന്‍ കരയിലേ-
ക്കെത്തുമീയനാഥ തളിര്‍പത്രത്തിന്‍ ക്ഷിപ്രതയതു മതി.
വിമൂകമീപ്പകലിന്റെ ആദ്രമാം മിഴിയില്‍ തെളിയും
മണല്‍ത്തരി ഒന്നുംപോല്‍ നിന്‍ മിഴിയിലെ തിളക്കമതുമതി