ശനിയാഴ്‌ച, മേയ് 07, 2011

നിന്നോളം വരില്ലൊന്നും

വര്‍ത്തമാനം..


.
.
നിന്നോളം വരില്ലൊന്നും..
എത്രയടക്കം,‍
എത്രയൊതുക്കം,‍
എത്രയാഴത്തിലത്ര-
മേല്‍ മെല്ലെ.


എത്രമേല്‍ നൊന്തിട്ടിത്ര
മേല്‍ വേഗത്തില്‍,
ഒന്നും കാണാതെയാവില്ല
ഒന്നും കണ്ടിട്ടുമുണ്ടാവില്ല.

ആര്‍ക്കെല്ലാമൊപ്പം വന്നിട്ടും,
ആരെല്ലാം കൈവിട്ടു പോയിട്ടും,
എന്തെല്ലാമാണ് ബാക്കിയാക്കുന്നത്,

കാറ്റേ,
നിന്നോളം വരില്ലൊന്നും.

11 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

കാറ്റേ..............

വീ കെ പറഞ്ഞു...

ആശംസകള്‍ ....

ശ്രീനാഥന്‍ പറഞ്ഞു...

മനോഹരം. ഝടുതി ഒരു ചെറിയ കല്ലുകടി

സുഗന്ധി പറഞ്ഞു...

നിന്നോളം വരില്ലൊന്നും..മനോഹരം.

പ്രയാണ്‍ പറഞ്ഞു...

കാറ്റേ..............

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

കാറ്റേ,
നിന്നോളം വരില്ലൊന്നും.

സ്മിത മീനാക്ഷി പറഞ്ഞു...

കാറ്റേ...നിന്നോളം..

മൈപ് പറഞ്ഞു...

കാറ്റേ...
നിന്നോളം വരില്ലൊന്നും.

Reema Ajoy പറഞ്ഞു...

കാറ്റേ..............

Raveena Raveendran പറഞ്ഞു...

ആര്‍ക്കെല്ലാമൊപ്പം വന്നിട്ടും,
ആരെല്ലാം കൈവിട്ടു പോയിട്ടും,
എന്തെല്ലാമാണ് ബാക്കിയാക്കുന്നത്,

നന്നായിട്ടുണ്ട്

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഇഷ്ടായി... കാറ്റുപൊലെ ആത്മാവില്‍ മന്ത്രിക്കുന്നത്..