ബയോളജിമാഷ് ഇക്കോ സിസ്റ്റത്തിന്റെ
വളവു തിരിയുമ്പോഴാണ്
നുണ,നുണയെന്ന്
കുഞ്ഞിത്തൂവലൊന്ന് മാഷിന്റെ
തലയില്‍ വീണത്
വൈകുന്നേരം മുതല്‍ കുരുമുളകില്‍ കുതിര്‍ന്ന്
ഓംലെറ്റും ദോശയുമായി പ്രാവിന് മുട്ടകള്‍
മാഷിന്റെ അടുക്കളയിലെ
വിരിക്കലിന് വിതുമ്പലുള്ള
അതിഥികളായി
തൂവല്‍ ചിത്ര തൊങ്ങലും
കുറുകലിന് കോറസ്സുമില്ലാത്ത
ക്ലാസ്സുമുറികള്‍ ഊട്ടുപുരയായി,
സ്കൂള്‍ കുരവത്താളങ്ങലില്‍ നാണിച്ചു .
മണല്‍ കാറ്റു മണക്കുന്ന
ഷാബിയ വലിയപള്ളിയ്ക്കെതിരെ
ഫ്ലാറ്റുകളുടെ വിടവില്‍
കുറുകല്‍ സൈറന്‍ പോലെയാണ്.
കുറുകുന്നവര്‍ക്കീടയിലുണ്ട്,
വെള്ളച്ചിറകുള്ള നെറ്റിയില്‍ കുറിതൊട്ടവര്‍,
കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,
കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍.
കുറുകലുകള്‍ക്കു മീതേ കോതമ്പു വിതറാറുണ്ട്;
കാലത്തെ റോഡു മുറിച്ചെത്തുന്ന
ടൈ കെട്ടിയൊരു പാക്കിസ്ഥാനി.
വരികളിലൂടെ വീടു നഷ്ടപ്പെട്ടവനാകും; ഞാനപ്പോള്‍
വിരിച്ച വലയില്‍ കണ്ണെറിഞ്ഞ്
ദൂരത്തിരുന്നു നാലുപേരിന്നലെ
ജീവിതത്തിലേക്കുള്ള ചിറകടികളില്
പഴയൊരോര്‍മ്മ വേലിയിറങ്ങി.
തോര്‍ച്ച മാഗസിന് , നവംമ്പര്‍-ഡിസംമ്പര്‍ ലക്കം
21 അഭിപ്രായങ്ങൾ:
കുറുകുന്നവര്‍ക്കീടയിലുണ്ട്,
വെള്ളച്ചിറകുള്ള, നെറ്റിയില്‍ കുറിതൊട്ടവര്‍,
കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,
കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍
വരികളിലൂടെ വീടു നഷ്ടപ്പെട്ടവനാകും...
ചിറകു വെച്ച പ്രവാസം..
കുറുകുന്നു,പിന്നെയും പിന്നെയും..
കവിത ചൊല്ലാന്‍ രസമുണ്ട്...
ആശംസകള്‍ !
O.N.V യുടെ കോതമ്പാണോ ഇവിടേയും....
നല്ല കവിത രാജേഷ്, ഇക്കോനുണകൾ വാരിവിതറി വല വിരിച്ചിരിക്കുന്ന കുറുക്കൻ ലോകത്തെ കണ്ടു.
കുറുകുന്നവര്‍ക്കീടയിലുണ്ട്,
വെള്ളച്ചിറകുള്ള, നെറ്റിയില്‍ കുറിതൊട്ടവര്‍,
കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,
കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍
Nalla Bhasha
ഒടുവിലത്തെ 3 para ഇഷ്ടമായി..
കുറുകുന്നവര്‍ക്കീടയിലുണ്ട്,
വെള്ളച്ചിറകുള്ള, നെറ്റിയില്‍ കുറിതൊട്ടവര്‍,
കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,
കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍
നല്ല കവിത
നല്ലൊരു കവിത.
സുരേഷ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട മുറ്റത്തെ മൈനയെ ഓർത്തു..ആവാസവ്യവസ്ഥയെയും..കവിത ലളിതം, ഹൃദ്യം..!
പണ്ട് ഇവിടെ ദുബായിൽ കിളികളൊന്നും ഇല്ലാത്ത കാലത്ത്, ബോംബെയിൽ നിന്ന് പ്രാവുകളെ ഇറക്കുമതി ചെയ്ത് പറത്തിവിട്ട ഒരു ഉപകഥ കേട്ടിട്ടുണ്ട്...
പ്രവാസം....
നന്നായിരിക്കുന്നു
കവിത രസമുണ്ട് ആശംസകള്‍
Parunthu Pidiyanmarum...!
Manoharam, Ashamsakal...!!!
രസകരവും ‘ആശ്വാസദായക’വുമായ കവിത എന്ന് പറയട്ടെ.
വല്ലപ്പോഴും ഇങ്ങനെയുള്ള എഴുത്തുകൾ ആശ്വാസം തരുന്നു.
അഭിനന്ദനങ്ങൾ. കവിത സുന്ദരം.
അഭിനന്ദനങ്ങൾ.....
സിസ്റ്റത്തിലും ഇക്കോ സിസ്റ്റത്തിലും പെരുകുന്ന പ്രാപ്പിടിയന്മാര്.... വളരെ നന്നായി.....
വളരെ നന്നായി രാജേഷ്ജീ...
രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്’ മികച്ച കവിത :http://epathram.com/gulfnews-2010/04/13/064842-award-for-rajesh-chithira.html
മൂന്നു നാലു തവണ വായിച്ചു.. എന്നിട്ടു എന്തോ...
രാജഷിന്റെ പഴയ കവിതകളാണു കൂടുതൽ ഇഷ്ടപ്പെട്ടത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ