പെണ്ണൊഴുക്കിന്റെ ഈ ചെരിവ്.
നുരയുന്ന സ്ഫടികത്തുഴയൂന്നി
ലഹരിയാഴത്തിലേക്കടിവെച്ച്
വിശക്കുന്ന കണ്‍ചലനങ്ങളുടെ
കടിഞ്ഞാന്‍ മുറിച്ച്,
സ്വയം മറന്ന് ആണ്‍കൂട്ടം.
ഇരിത്രിയയുടെ ഭൂപടം,
മിഴിയോളപ്പരപ്പിലൂടെ ഇങ്ങേച്ചരുവിലേക്ക്.
ഏതു വെള്ളപ്പൊക്കത്തിന്റെ,
തിരുശേഷിപ്പാണീ അരക്കെട്ടിനൊതുക്കം,
അബോധത്താളുകളില്‍ പരതുന്നു കൈകള്‍.
കൈത്തണ്ടയുടെ നിറസാമ്യതകളിലെ കറുത്തതേനേ;
ഹണീയെന്ന നിന്റെ പേരുപോല്‍ മധുരമേ ,
മൊറോക്കൊയില്‍ കാടുണ്ടോ,
നീയേതു കാട്ടി,ലേതുമരപ്പൊത്തിലിളിച്ചിത്രനാള്‍
ചുണ്ടുകളിലെ തേനരുവിയുറവേ.
നീളും കയ്യുകളിലെല്ലാമുടലുരസി,
ഉയര്‍ന്ന നെഞ്ചിലെല്ലാമൊതുക്കി,
പോകും വഴിയെല്ലാം പരക്കുന്നീ
സുഗന്ധമേ,റൂസ്സിന്‍ തലയെടുപ്പേ.
ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്.
ഹേയ്,ഈ രാത്രി,
താക്കോലറ്റത്തെ മുറിയുടെ
നമ്പറോര്‍മ്മിക്ക നീ,
കലാപത്തിന്റെ ഇമവെട്ടലേ,
മുന്‍പിന്‍ ചലിക്കും എത്യോപ്യന്‍ കുന്നുകളെ, .
മറവെത്താത്തിരു കുന്നുകള്‍ക്കിടയില്‍
മറഞ്ഞിരുന്നോരു കുരിശ്,
നെഞ്ചിലെ വേദപുസ്തകച്ചൂര്
അറിയാത്തൊരു ഗ്രാമത്തില്‍
കാത്തിരിക്കുന്നുണ്ടോരുവന്‍;യൂസേഫ്
രാജൂ,നീയെനിക്ക് എന്റെ സഹോദരന്.
കണ്ണുകളിലെ പ്രണയമിന്നാമിനുങ്ങിനെ
തൊട്ടു സത്യം ചെയ്യുന്നുണ്ട് റാഫില
അമിതാഭേ,ഷാരൂഖെ,
കണ്ടെല്ലാ സിനിമയിലും സ്നേഹം
വാരിത്തൂവിപ്പിച്ച രാജൂമാരെ,
ലഹരീത്തൂവലുകള്‍ പാതികൊഴിയുമ്പൊള്‍
മൊബൈല്‍ ദേവതാപ്രാര്‍ത്ഥനകളില്‍ ,
പന്ത്രണ്ടക്കം തെളിഞ്ഞാല്‍ തന്നെയതു
ബിസ്സിയാകുമോ, ഔട്ടോഫ് കവറേജോ?
..പുതു കവിതയില്‍..
8 അഭിപ്രായങ്ങൾ:
ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്
ഫുൾ സങ്കരഭാഷയാണല്ലോ....
ചാരുതയാര്‍ന്ന വരികള്‍ ... രാജേഷ്
ഈ പെണ്ണുടല്‍ ചലനങ്ങളില്‍
കണ് കൊരുത്തും, മനമുടക്കിയും
എന്റെ ഏകാന്തതകളെ
ഞാന്‍ എത്രയോ വട്ടം സജീവമാക്കികൊണ്ടിരിക്കുന്നു .....
Safe landing thanne...!
manoharam, Ashamsakal...!!!!
ഉരച്ചുരച്ചു സ്വന്തം ശൈലി കണ്ടെത്തുക
രാജേഷിന്റെ കവിതാ ശൈലിയില്‍ ഇതൊരു safe landing.
vaayichu veendum
alppam kadukattiyaa...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ