കായലിനെ ചുറ്റി ഇരുപതുവീടുകളാണ്
വീടിന്റെ വിശപ്പറിഞ്ഞു മീനുകള്‍
അടുക്കളകളിലേക്കു ഒളിഞ്ഞു നോക്കും
ഇടതുകാലിലെ നനഞ്ഞു കുതിര്‍ന്ന
പാതിവെളുത്ത കറുത്തചരടില്‍
ഉമ്മവെച്ചു നില്ക്കും ഉച്ചനേരത്ത് .
രാവിലെ കൊമ്പുതാഴ്ത്തി നിന്നു കൊടുക്കും
മുറ്റത്തെ തൈമാവ്.
ചെറുകമ്പുകള്‍ പല്ലുകളിലുരഞ്ഞു കൊഞ്ചുന്നത്
ചില്ലകളെ ചെറുങ്ങനെയനക്കും
പാര്‍ട്ടിയാപ്പീസ് തുറക്കുന്ന നേരത്താവും
വീട്ടുകാരന്മാരെല്ലാം നിരത്തിലേക്ക്
മാര്‍ച്ച് ചെയ്യുന്നത്..
പോക്കറ്റിലിട്ട രണ്ടു നാണയങ്ങള്‍
പരസ്പരം പിണങ്ങി ചിണുങ്ങൂം.
പാതി വഴി പിന്നിട്ട് ഇടതു വശത്ത്
പാര്‍ട്ടി ആപ്പീസില് കട്ടികണ്ണട
വിചാരണാത്താളില് ഒച്ചയെടുക്കുന്നുണ്ടാവും
ആപ്പീസു മുറ്റത്ത് കൊടിത്തണലില്‍
നക്ഷത്രം തുന്നിയ കുപ്പായങ്ങള്‍
വിധിയും കാത്തു കോട്ടുവായിടും
വലതു വശത്താണ് യൂണിയന് ആപ്പീസ്സ്
പാതി തുറന്ന ജനാലയ്ക്കകത്ത്
വിതയ്ക്കാതെ കൊയ്ത വിത്തിന്റെ
വീതം വയ്ക്കല്‍ ഓരിയിടും.
യൂണിയന് ആപ്പീസ്സു കടക്കും വരെ
കണ്ണുകള്‍ രണ്ടും വെട്ടാന്‍ വൈകിപ്പോയ
കാല്‍നഖങ്ങളില്‍ കുരുക്കിയിടും;
നിരത്തില്‍ ചുറ്റിനടക്കും;
നാണയങ്ങള്‍ കുമ്പിള് പൊരിയാകും
ഉച്ചവെയിലിനൊപ്പം തിരിച്ചെത്തും;
സ്കൂള്‍ സഞ്ചികളും ആണുങ്ങളും.
പാതിവെന്ത ചോറൂണും മയക്കവും
നാലു മണിക്കു വീണ്ടും നിരത്തിലേക്ക്
ചൊവ്വാഴ്ചകളിലാണ് വീട്ടുകാരികള്‍
ചന്തയിലേക്ക് പോകുക .
അവര്‍ക്കു പരിചിതങ്ങളായ
ഓള്‍ഡ് കാസ്കോ ഓ.പി.ആറോ
മണത്തിനൊപ്പം വിയര്പ്പുപൊന്തും
പ്രകാശം കുറഞ്ഞ മുറികളില്‍
കണ്ണീര്പ്പോള ഇളകിയടരും
അടുത്ത ചന്തവരേക്കുള്ള വിശപ്പ്
സഞ്ചിയില്‍ തൂക്കി
ഇരുളു മുറുകും മുന്‍പ് വീട്ടിലേക്ക്.
നാളെ മുതല്‍ നാണയങ്ങള്‍
മേശമേല്‍ ഉഴംകാത്തു കിടക്കും.
.
foto courtesy :Below is the image at: www.merello.com
34 അഭിപ്രായങ്ങൾ:
മതേതര,സമത്വസുന്ദരലോകം..
കണ്ണൂരില്‍ ഇഷ്ടം പോലെ ഉണ്ട് ഈ പറഞ്ഞ സാദനം
നന്നായി ...
ഇഷ്ടപ്പെട്ടു ഈ വരികളിലെ രാഷ്ട്രീയം
സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു ?
അടുക്കളവരെ എത്തിപ്പിക്കാനുള്ള
ബന്തപ്പാടിലാണ് നാമെല്ലാം
എവിടെ....?
.
സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു;
നന്നായിരിക്കുന്നു...
അടുക്കളയിലൂടെയെങ്കിലും
സോഷ്യലിസം വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നുണ്ടാവും ഒരുപാടുപേര്
വരികളിലെ രാഷ്ടീയ്യം കൊള്ളാം രാജേഷ്
വായനക്ക് ,
ഈ പാര്‍ട്ടി ഗ്രാമത്തില്‍
പങ്കു ചേര്‍ന്നതിനു നന്ദി :
എന്റെ സ്വപ്നങ്ങളെ (my dreams),മനോഹര്‍, ജുനൈത് ,മനോ രാജ്
സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു ?
കൊള്ളാലോ...അങ്ങനെയും പ്രതീക്ഷിക്കാം
പ്രതീക്ഷകള്‍ .....അതല്ലെ ബാക്കിയുള്ളു...
സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി; ഗീത...
കവിതയുടെ മുന, നല്ല മൂർച്ചയുണ്ട് രാജേഷേ.
നൂറുപൂക്കള്‍ വിരിയട്ടെ
സോഷ്യലിസ്സത്തിന്റെ വരവ്... ചുവപ്പു പൂക്കള്‍
വിരിയുന്ന സ്വപ്നങ്ങള്‍ ഇപ്പോള്‍ വഴിമാറി ഇങ്ങനെയും ...
വളരെ നന്നായി രാജേഷ്....
സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി :യറഫാത്ത്,
ഭാനു കളരിക്കല്‍,സ്മിത ...
nannaayi.
സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി :വീ കെ, സച്ചി മാഷ്
കൊടുകൈ മാഷെ....ചിന്തകളെ മുറിക്കാന്‍ മാത്രം മൂര്‍ച്ചയുള്ള കവിത,,,,സസ്നേഹം
രാജേഷിന്റെ കവിതയില്‍ വീണ്ടും മനുഷ്യന്റെ ദൈന്യത
ജീവിതത്തിന്റെ ഒരു വേവലാതി.
ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിന്റെ ദ്വന്ദ്വങ്ങള്‍
ആശയങ്ങളുടെ വൈരുധ്യങ്ങള്‍
കാപട്യങ്ങള്‍
ആണുങ്ങള് ആശയത്തിനായി പുറപ്പെട്ടുപോകുമ്പോള്‍ വീട്ടിലെ പെണ്ണിന്റെ സ്ഥിതി എന്താവും?
മാര്‍ക്സും അതാലോചിച്ചിരുന്നില്ല.
അല്ല അങ്ങനെയിരുന്നാല്‍ ആരാണു നാടിന്നായി പുറപ്പെട്ടുപോവുക.
ബുദ്ധന് പോയപ്പോള്‍ യശോധരയുടെ ജീവിതം എങ്ങനെ?
അതുകൊണ്ടു ബുദ്ധന് ചെയ്തത് പെണ്ണിനോടുള്ള ചതി എന്നൊരു ഫെമിനിസ്റ്റ് വ്യാഖ്യാനം വന്നിട്ടുണ്ട്.
പക്ഷെ ഇവിടെ എല്ലാ ആണുങ്ങളും ഇറങ്ങിപ്പോകുന്നത് വിപ്ലവത്തിനായല്ലല്ലോ
പെണ്ണുങ്ങള് ചൊവ്വാഴ്ചകളിള് ചന്തയില്‍ പോകുന്നത് ശരീരസുഖത്തിനല്ലാത്ത പോലെ
ഇടതു വശത്തും വലതു വശത്തുമായി ആശയവും മേലനങ്ങാതെ കിട്ടുന്ന തുട്ടും പങ്കുവയ്ക്കപ്പെടുന്നുണ്ട്.
അപ്പോള്‍ വിശപ്പകറ്റാന്‍ പെണ്ണുങ്ങള് ശരീരത്തില്‍ സഹിക്കേണ്ടി വരും. തീര്‍ച.
വിപ്ലവം, തോക്കിന് കുഴലിലൂടെ മാത്രമല്ല അടുക്കള വാതിലിലൂടെയും വരാം.
പക്ഷെ എന്തു തരം?
നന്നായി ...
ഇഷ്ടപ്പെട്ടു
അഭിവാദ്യങ്ങൾ :)
അതെ,
'സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു ?'
കവിതയിലെ രാഷ്ട്രീയം..
കവിതയുടെ രാഷ്ട്രീയം...
ഭാവുകങ്ങള്‍..
അടുക്കള വാതിലിലൂടെ സോഷ്യലിസം വരും. സമത്വ സുന്ദര ലോകം തെളിയും. നന്നായിരിക്കുന്നു ഈ കവിത.
നമുക്ക് സമത്വസുന്ദര ലോകങ്ങൾ നേടുവാനായി
പെണ്ണേ നീ തുറക്കൂയീയടുക്കള വാതിലുകൾ..
കണ്ണേ നീ കാണരുതീയുടൽ വിപ്ലവങ്ങൾ !
വരുമോയെന്നെങ്കിലും സോഷ്യലിസം?
വരുമായിരിക്കും.
മുന്‍വാതിലടച്ചു അടുക്കളവാതില്‍ തുറന്നിടുക.
മുന്‍വാതിലില്‍ കൂടി വരാന്‍ സമ്മതിക്കില്ലാരും
വന്നാല്‍ തീര്‍ന്നില്ലെ പാര്‍ട്ടിയും
പാര്‍ട്ടിക്കാരന്റെ സുഭിക്ഷ ജീവിതവും
good poem..on reading the comments I felt that a few didn't understand the sarcasm in the last two lines..sad..
സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി :
ഒരു യാത്രികന്,
സുരേഷ്,
ജിഷാദ്,
മയൂര,
മുക്താര്‍,
സുകന്യ,
ബിലാത്തി,
സോന,
പഥികന്,
രാമൊഴി...
"സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു ?"
പ്രതീക്ഷ നല്ലതാണ്.
ഈ വരികള്‍ ഇഷ്ടമായി.
വിശ്വാസം, പ്രതീക്ഷ.... ചിന്ത, സ്വപ്നം ... ഇങ്ങനെ പലതുമല്ലേ മനുഷ്യനെ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്...
അടുക്കള തിരിച്ചു പിടിച്ചാലോ
othiri nannaayi.... aashamsakal.......................
സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു ?
ഒരുപാട് മാറിയിട്ടില്ലേ സാഹചര്യങ്ങള്‍ :)
സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി;
വായാടി,
ഒഴാക്കന്,
ആയിരത്തിയൊന്നാംരാവ്,
ജയരാജ്,
ലേഖാവിജയ് ...
പോക്കറ്റിലിട്ട രണ്ടു നാണയങ്ങള്‍
പരസ്പരം പിണങ്ങി ഇടക്കു ചിണുങ്ങൂം....ഇവിടെ ഏറെ രസിച്ചു.
സോഷ്യലിസ്സത്തിന്റെ വരവ്
അടുക്കളവാതിലിലൂടെയാവില്ലെന്നാരു കണ്ടു ?
.
നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു.
മദ്യം മണക്കുന്ന പ്രകാശം കുറഞ്ഞ മുറികളിൽ
മതേതര,സമത്വസുന്ദരലോകം രചിച്ചു വിയർത്ത് സ്ത്രീകൾ അടുക്കളയിലൂടെ സോഷ്യലിസം കൊണ്ടു വരാതിരിക്കട്ടെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ