ഞായറാഴ്‌ച, ജനുവരി 24, 2010

കുന്നിന്‍ മുകളിലെ ഒറ്റമരം

കുന്നിനു മുകളില്‍ ‍
ഒറ്റയ്ക്കായാ ചെറു മരം
പച്ചപ്പു പുതച്ച കുന്നിന്റെ
ഇനിയും മുറിയാത്ത
പൊക്കിള്‍ കൊടി
ഒറ്റപ്പെടലിന്റെ വേദനയില്‍
ചെറുകാറ്റിനായി
ഒറ്റക്കാലില്‍ ഒടുങ്ങാത്ത തപസ്സ്

ഇടക്ക് കാറ്റിന്റെ കുസൃതിയില്‍
ഇക്കിളി പൂണ്ട് കുന്നിന്റെ
പച്ചപ്പിലോളിക്കാന്‍ നോക്കും
മരം കുന്നിനെ ചുംബിക്കും പോലെ
അല്ലെങ്കില്‍ കാണുന്നവര്‍ക്ക്
പ്രണയത്തിന്റെ ഒരര്‍ദ്ധവൃത്തം

പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും


കഥകളില്‍ മധുരം കിനിഞ്ഞൊരു
പഴത്തില്‍ വിത്തായോളിപ്പിച്ച
അമ്മമരത്തിന്‍ ഓര്‍മ കരയും
കുന്നിലുപേക്ഷിച്ചു പോയ
കിളിയുടെ കൊഞ്ചല്‍ കേള്‍ക്കും
മഴയില്‍ വേരറ്റു പോവാത്ത
കുന്നിന്റെ പരിരംഭണം മുറുകും
ബന്ധനത്തിന്റെ സുഖമുള്ള നോവു കവിയും ‍

ഋതുഭേദങ്ങളില്‍ മരം കുന്നിന്‍റെ
നിറങ്ങള്‍ ചാലിക്കും
പച്ച, ചുവപ്പിനും ചുവപ്പ്, മഞ്ഞയ്ക്കും
എല്ലാം പരസ്പരം ഒന്നാകും

കുന്നിന്‍ ചരുവില്‍ മരത്തെ
കാണെക്കാണെ മരം ഞാനാകും
നിന്‍റെ ഋതുഭേദങ്ങളില്‍
മരം പോലെ പെയ്തും
പുഴ പോലെ ദാഹിച്ചും
ഒരു വസന്തത്തിന്റെ
നോവു നെഞ്ചില്‍ കുറുകിയും

ഒടുവില്‍ മരവും പുഴയുമാവാതെ
വസന്തത്തിന്‍ നോവറിയാതെ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു തുള്ളി കണ്ണീര്‍. ‍

23 അഭിപ്രായങ്ങൾ:

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) പറഞ്ഞു...

ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു തുള്ളി കണ്ണീര്‍.

ആര്‍ബി പറഞ്ഞു...

very nice dear...

all the best,, keep writing

Ranjith chemmad പറഞ്ഞു...

രാജേഷേ നന്നായിരിക്കുന്നു...
വാക്കുകള്‍ക്ക് ഒരു മൂര്‍ച്ചയില്ലായ്മ പോലെ...

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും

SUPER..... dear

സൈനുദ്ധീന്‍ ഖുറൈഷി പറഞ്ഞു...

nannaayi raajEsh.
aadya kavithayuTe Sakthi ithilEkk etthiyilla enn thOnni.
enkilum mOSamenn paRayaan niRvaahamilla thanne.
manOharamaayenn paRayaanum vayya.

NAMOVAAKAM....

റ്റോംസ് കോനുമഠം പറഞ്ഞു...

പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും

കവിത നന്നായിരിക്കുന്നു. രാജേഷേ, കൂടുതല്‍ നല്ല കഥകള്‍ക്കായി വീണ്ടും വരാം.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...!!
ആശംസകള്‍...!!
www.tomskonumadam.blogspot.com

lekshmi പറഞ്ഞു...

ഒടുവില്‍ മരവും പുഴയുമാവാതെ
വസന്തത്തിന്‍ നോവറിയാതെ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു തുള്ളി കണ്ണീര്‍. ‍ ...
എല്ലാം നല്ലതിനാകും രാജേഷ്‌..ഇനിയും
വസന്തം വരും..പൂക്കള്‍ വിരിയും..
ഇലകള്‍ തളിര്‍ക്കും..
ഇനിയും നല്ല
കവിതകള്‍ വിരിയട്ടെ...ആശംസകള്‍...

ഗോപീകൃഷ്ണ൯ പറഞ്ഞു...

മനോഹരം

ഒരു നുറുങ്ങ് പറഞ്ഞു...

മരങ്ങള്‍ക്കും വിരഹമുണ്ട്,വേദനകളും ദു:ഖങ്ങളും....
മറ്റുള്ളവര്‍ക്കായി ഇലപൊഴിച്ചു മൌനവ്രതമാചരിക്കുന്നല്ലോ..
പക്ഷെ,മരങ്ങള്‍ പൂര്‍വ്വോപരി ശക്തരായി കായ്ഫലങ്ങളുമായി
ഉയിര്‍ക്കുന്നല്ലോ ! ഓരോ വസന്തവും അവയ്ക്ക് യൌവ്വനം തിരിച്ചു
നല്‍കാന്‍ മത്സരിക്കുന്നു!

പാവപ്പെട്ടവന്‍ പറഞ്ഞു...

ഋതുഭേദങ്ങളില്‍ മരം കുന്നിന്‍റെ
നിറങ്ങള്‍ ചാലിക്കും
പച്ച, ചുവപ്പിനും ചുവപ്പ്, മഞ്ഞയ്ക്കും
എല്ലാം പരസ്പരം ഒന്നാകും

കരുത്തുള്ള ഒറ്റ മരം

ബിലാത്തിപട്ടണം / Bilatthipattanam പറഞ്ഞു...

കൊടുംകാട്ടിലെ കൊടുങ്കാറ്റിൽ
തോറ്റുതൊപ്പിയിടാത്തൊരൊറ്റമരം !

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

GOOD..!!
ആശംസകള്‍.!!!

the man to walk with പറഞ്ഞു...

മനോഹരം ഒറ്റമരം ഒത്തിരി ഇഷ്ടായി

നന്ദന പറഞ്ഞു...

മരം നീയായി പ്രണയത്തെ വാരിപുണർന്ന്
അവസാനം കരങ്ങളിൽ കിടന്ന് മരിക്കറാകുമ്പോൾ
ഇല പൊഴിക്കുന്നതിന് തുല്യമായ് കണ്ണീർ തൂകി
പ്രണയത്തെ തണുപ്പിക്കണെ!!!

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

'പഴത്തില്‍ വിത്തായോളിപ്പിച്ച
അമ്മമരത്തിന്‍ ഓര്‍മ കരയും
കുന്നിലുപേക്ഷിച്ചു പോയ
കിളിയുടെ കൊഞ്ചല്‍ കേള്‍ക്കും'

ചിലപ്പോള്‍ ഒറ്റപ്പെടല്‍ ഒരു സുഖം തരും .ഓര്‍മ്മകള്‍ കരയിക്കുന്നതും കെള്‍ക്കാത്ത കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയുന്നതും ഒക്കെ ഒരു സുഖം തന്നെയാ...

ആശംസകള്‍

സോണ ജി പറഞ്ഞു...

പ്രവാസകാണ്ഡത്തിന്റെ കഷ്ടകാണ്ഡം പേറുന്ന മണല്‍ കുന്നില്‍ നിലയുറപ്പിച്ചൊരു ഒറ്റമരം . ചിത്രം പത്തനം തിട്ടയിലെ കുന്നിന്‍ മരത്തിനോട് സാരൂപ്യം ഉണ്ട് അല്ലേ? പണ്ട് ചിറ്റാര്‍ വന്നപ്പോള്‍ ഇതു പോലത്തെ ഒരു മരം ഞാന്‍ കണ്ടു.. പ്രവാസ യാത്രയില്‍കാത്തിരിപ്പിന്റെ വിരഹം പങ്കു വെയ്ക്കാന്‍ കുന്നിനെ തേടുക സ്വാഭവികം .അതിനോട് കാത്തിരിപ്പിന്റെ നൊമ്പരവും പങ്കു വെച്ചന്ന് ഇരിക്കാം..ആ വേള..ജീവിതം ത്രിവര്‍ണ്ണങ്ങളില്‍ ചാലിക്കപ്പെടുന്നു...ജീവിതത്തിന്റെ തിരക്കു പിടിച്ചൊരു ട്രാഫിക്ക് ജംഗ്ഷനില്‍ എത്തിയ പ്രതീതി കവേ..(പച്ച , ചുവപ്പ് ,മഞ്ഞ.. )
ഒടുവില്‍ മരവും പുഴയുമാവാതെ വസന്തത്തിന്റെ കാറ്റില്‍ നിലം തൊടാതെ വീണുടയുന്ന ഒരു തുള്ളി കണ്ണീരില്‍ പ്രവാസിയുടെ ഗദ്ഗദം കണ്ടു ഞാന്‍ കൂട്ടരേ......

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

കവിത ഇങ്ങിനെ തൊട്ട്‌-തൊടാതെ കടന്നുപോയി... വരികള്‍ക്ക്‌ കുറച്ചുകൂടി ഇരുത്തം വേണ്ടിയിരുന്നു എന്നു തോന്നി വായിച്ചപ്പോള്‍. വളരെ ചെറുതാക്കാമായിരുന്ന ഒരു കവിത

എം.പി.ഹാഷിം പറഞ്ഞു...

പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും

eshdamaayi

കിനാമൊഴി പറഞ്ഞു...

good one dear!

കിനാമൊഴി പറഞ്ഞു...

good one dear!

വിഷ്ണു പറഞ്ഞു...

കുന്നിന്മുകളിലെ ഒറ്റപ്പെട്ട മരത്തില്‍ നിന്ന് പൊഴിയുന്ന ഇലകള്‍ പോലെ ഏകാന്തമായ ഒരു പ്രണയത്തിന് വാഗ്ദാനങ്ങള്‍ അവശിഷ്ടമായിത്തീരുമോ എന്നതാണ് ജീവിതത്തിലെ വലിയ സന്ദേഹങ്ങളിലൊന്ന് ...

Sukanya പറഞ്ഞു...

"കഥകളില്‍ മധുരം കിനിഞ്ഞൊരുപഴത്തില്‍ വിത്തായോളിപ്പിച്ചഅമ്മമരത്തിന്‍ ഓര്‍മ കരയും."
നല്ല കവിത.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും
അതു പോലെ ഫേസ് ബൂക്കില്‍
അഭിപ്രായം പറഞ്ഞ

പോളി വര്‍ഗീസ്,
മിനി വി.എസ്,
സാദത്ത്,
അസ്മൊ,
ബേബി കിരണ്‍ അംബാടി,
അരുണ്‍ ടി വിജയന്‍ ,
ജയശ്രീ അനന്ദ....ഒരുപാടു നന്ദി.