സമകാലീന അഭിഭാഷകരംഗത്ത്, ഇടപെടുന്ന
മേഖലകളുടെ വൈവിധ്യത്താല്‍ സവിശേഷ സാന്നിദ്ധ്യമാവുകയാണ്
അഡ്വക്കെറ്റ് നിസ ഫാസില്‍. അഭിഭാഷക എന്നതിനു പുറമേ, നിയമാദ്ധ്യാപിക, ഒരു കോളമിസ്റ്റ്,
സാമൂഹിക പ്രവര്‍ത്തക,
നിയമമേഖലയുമായി
രണ്ടു സവിശേഷവും വ്യത്യസ്തവുമായ പുസ്തകങ്ങളുടെ സൃഷ്ടാവ് തുടങ്ങി വിശേഷണങ്ങള്‍
പലതാണ്. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം റാങ്കില്‍ എല്‍. എല്‍.എം
പാസായ നിസ ഫാസില്‍ കൊല്ലം സ്വദേശി ആണ്. , വിവിധ കോളേജുകളില്‍ ഗസ്റ്റ്
അദ്ധ്യാപികയായും, വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിയമ സംബന്ധിയായ കോളങ്ങള്‍
എഴുതുന്നു. അഭിഭാഷക രംഗത്ത് നിന്ന് തന്നെയുള്ള ജാനിയുടെ സഹധര്‍മ്മിണി ആണ്. അമല്‍
ജാനി, ഫിദനാസ് ജാനി മക്കള്‍ .
-----------------------------------------------------------------------------------------
ചോദ്യം : ഏറ്റവും അധികം മഹദ് വചനങ്ങള്‍ . അത് പോലെ
തന്നെ പഴം ചൊല്ലുകളുടെ ഒരു വലിയ ശേഖരം തന്നെയാണ് നീതിന്യായവ്യവസ്ഥയുമായി
ബന്ധപ്പെട്ടുള്ളത്. മിക്കതും
നീതിന്യായവ്യവസ്ഥയുടെ ഒരു പാവനാവസ്ഥയുമായി
ചേര്‍ന്ന് നില്ലുന്നതാണ്. ഇത്രയും കാലത്തെ അഭിഭാഷക വൃത്തിയുമായി തട്ടിച്ചു
നോക്കുമ്പോ ള്‍ ഒരു പ്രൊഫഷന്‍ എന്ന നിലയി ല്‍ അതിനെ സ്വീകരിച്ചിരിക്കുന്നവര്‍
പൊതു സമൂഹത്തിന്റെ പ്രതീക്ഷകളുമായി എങ്ങനെ ചേര്‍ന്ന് നില്‍ക്കുന്നു?
ചോദ്യം : എങ്ങനെ ആണ് അഭിഭാഷക വൃത്തിയെ ഒരു പ്രൊഫഷ ന്‍
ആയി സ്വീകരിക്കാ
ന്‍ കാരണമായത്. പൊതുവേ
എല്‍ എല്‍ ബി ചെയ്ത പലരും രാഷ്ട്രീയത്തിലേക്ക് ഉള്ള ചവിട്ടു പടി എന്ന നിലയ്ക്കോ, മറ്റു ഉപജീവന വൃത്തിയുടെ
വഴിയിലേക്കുള്ള ഒരു സാധ്യതയോ ആയി ആണ് അതിനെ കാണുന്നത് എന്നൊരു പൊതു പരാതി
കേട്ടിട്ടുണ്ട്. നിയമ പരീക്ഷ പാസ്സായ പല വനിതകളും അഭിഭാഷക വൃത്തിയിലേക്ക്
വരുന്നുമില്ല. എന്താണ് താങ്കളുടെ നിരീക്ഷണം?
ഉത്തരം : സമൂഹവുമായി അടുത്ത് നി ല്‍ ക്കുന്ന സാമൂഹിക പ്രശ്നങ്ങളി ല്‍ പ്രതികരിക്കാ ന്‍ പറ്റുന്ന ഒരു മേഖല എന്ന നിലയിലാണ്
അഭിഭാഷക വൃത്തി തിരഞ്ഞെടുത്തത് . ഇക്കാരണം കൊണ്ട് തന്നെ, പല രാഷ്ട്രീയ നേതാക്കള്‍ക്കും
നിയമ ബിരുദം ഉള്ളതും അല്ലാതെ ഇതിനെ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടു പടി എന്ന് പറയാ
ന്‍ കഴിയില്ല .നിയമ പഠനം കഴിഞ്ഞവ ര്‍ക്ക് ഒരു പാട് മേഖലകളില പ്രവ ര്‍ത്തിക്കാ ന്‍
കഴിയും. Judiciary , മാധ്യമ പ്രവ ര്‍ത്തനം,കമ്പനി ,ബാങ്ക് ഇവയുടെ നിയമ ഉപദേഷ്ടാവ് ,അദ്ധ്യാപക ന്‍
തുടങ്ങി വിവിധ മേഖലക ള്‍ .അഭിഭാഷക ന്‍ തന്നെ കോടതിയി.ല്‍ പോകുന്നവ.ര്‍ (Litigating
) , കോടതിയില്‍ പോകാതെ നിയമ ഉപദേശം നല്‍കുന്നവ.ര്‍ (Non
Litigating ) എന്ന് രണ്ടു തരത്തി.ല്‍ ഉണ്ട് . അഭിഭാഷക ര്‍ നിയമ
ബിരുദ ധാരികളുടെ ഒരു വിഭാഗം മാത്രം .ആകയാ ല്‍ നിയമ ബിരുദം എടുക്കുന്ന എല്ലാവരും അഭിഭാകര്‍ ആയി വരണം എന്നില്ല .
ചോദ്യം : വിവരാവകാശ നിയമം ഉള്‍പ്പടെ പല പൌരാവകാശ
നിയമങ്ങളും നിലവില്‍ ഉള്ള ഒരു രാജ്യമാണ്
നമ്മുടേത്. കേരളം ആവട്ടെ നിരന്തരം
പുതുക്കപ്പെടുന്ന ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ സാമൂഹിക രാഷ്ട്രീയ
വിഷയങ്ങളിലും ഇടപെടുകയും തങ്ങളുടെതായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന
സമൂഹമാണ് നമ്മുടെത്. എന്നാല്‍ ഒരു പൊതു
നിരീക്ഷണത്തില്‍ അത് മറ്റൊരാളുടെ മൌലിക അവകാശങ്ങള്‍ക്ക് നേരെ ബോധപൂര്‍വം
കണ്ണടയ്ക്കുകയും ചെയ്യുന്നുണ്ട്. പൌരാവകാശങ്ങളെ പറ്റിയുള്ള അജ്ഞത ആണോ അതോ മനപൂര്‍വമുള്ള
അവഗണനയോ? എങ്ങനെ
കാണുന്നു ഇത്തരം ഒരു അവസ്ഥയെ?
ഉത്തരം : നമ്മുടെ
രാജ്യത്തെ ഭരണ ഘടന തന്നെ പൌരാവകാശങ്ങ ള്‍ ഉറപ്പു ന ല്‍കുന്നു. ലോകത്തിലെ ഏറ്റവും
കൂടുത ല്‍ സ്ത്രീ സംരക്ഷണ നിയമങ്ങളുള്ള രാജ്യം ആണ് ഇന്ത്യ . കേരളം ആകട്ടെ സാക്ഷര ര്‍
ആയ ഒരു ബൌധിക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു .എന്നാ ല്‍ പൌരാവകാശ ലംഘനങ്ങ.ള്‍ കൂടി
വരുന്നുണ്ട് .ഇതിനുള്ള കാരണം മനപൂ.ര്‍വമുള്ള അവഗണന അല്ലേങ്കി.ല്‍ ബോധപൂ ര്‍വ്വം ഉള്ള കണ്ണടക്ക ല്‍ തന്നെയാണ്. ഇപ്പോഴാവട്ടെ, ധാരാളം നിയമ അവബോധ സംവിധാനങ്ങ ള്‍ നടപ്പിലാവുന്നുണ്ട്.
ചോദ്യം : നീതി എത്ര കടുത്ത രീതിയില്‍ വിധിക്കപ്പെട്ടാലും അത് നീതി തന്നെയാണ് എന്ന്
എവിടെയോ വായിച്ചിട്ടുണ്ട്. തൂക്കുകയര്‍ പോലെയുള്ള ശിക്ഷ വിധികളെ അപലപിക്കുന്നവരുടെ
എണ്ണം കൂടി വരുന്ന ഒരു സമൂഹം ആണ് നമ്മുടെത്. കാലനുഗതമായ മാറ്റത്തിന്റെ അഭാവം
എത്രത്തോളം പ്രകടമാണ് നമ്മുടെ നിലനില്‍ക്കുന്ന നിയമങ്ങളി ല്‍ ? ഒന്ന് വിശദമാക്കാമോ?
ഉത്തരം : വധ ശിക്ഷ നിര്‍ത്തലാക്കണോ
എന്നത് നീതി ന്യായ വ്യവവസ്ഥയെ ധാ.ര്‍മികമായും നിയമപരമായും കുഴക്കുന്ന ഒരു വിഷയം
ആണ് . കടുത്ത നീതി നിഷേധങ്ങളും ക്രൂരമായ നരഹത്യകളും നില നില്ക്കുന്നതിനാൽ അപൂ.ര്‍വ്വങ്ങളിൽ
അപൂര്‍വ്വമായ കേസുകളി.ല്‍ വധ ശിക്ഷ നല്‍കണം എന്നാണ് ഇന്ത്യ.ന്‍ നീതി ന്യായ
വ്യവസ്ഥയുടെ നിലപാട്. എന്നാ.ല്‍ വ്യക്തിപരമായി ഞാ.ന്‍ വധ ശിക്ഷയ്ക്കു എതിരാണ്. നിയമത്തി.ല്‍
മാറ്റത്തിന്റെ അഭാവം ഉണ്ടെന്നു തോന്നുന്നില്ല . കാലാനുസരണ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഉദാഹരണമായി
വിവര സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വിവര സാങ്കേതിക നിയമം (Information Technology Act) പാസ്സാക്കുക ഉണ്ടായി .
ചോദ്യം : ചെയ്യാത്ത തെറ്റിന് വിചാരണ നേരിടുന്ന ഒരു
വ്യക്തിയോളം മാനസിക സംഘര്‍ഷം നേരിടുന്ന മറ്റൊരാ ള്‍ ഉണ്ടാവില്ല എന്ന് വായിച്ചിട്ടുണ്ട്. അര്‍ഹിക്കുന്ന ഒരാള്‍ക്ക്
അതര്‍ഹിക്കുന്ന സമയത്ത് ലഭിക്കാതെ പോവുന്ന നീതിയും ഒരു പക്ഷെ നീതി നിഷേധം തന്നെ
ആവണം. നമ്മുടെ രാജ്യത്ത് അഴിമതി തടയുന്നതില്‍ ഒരു പരിധി വരെ നിഷേധിക്കപ്പെടുകയോ
താമസിച്ചു ലഭിക്കുകയോ ചെയ്യപ്പെടുന്ന നീതി തന്നെ ആവണം. പല കേസുകളിലും ഉള്ള കാല വിളംബം ഇത്തരത്തിലുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരെ
നിരുത്സാഹപ്പെടുത്തുന്നതിനു പര്യാപ്തമല്ല. താങ്കളുടെ നിരീക്ഷണത്തില്‍ എന്താണ് ഒരു
മാറ്റത്തിനുള്ള വഴി?
ഉത്തരം : ചെയ്യാത്ത തെറ്റിന് കുറ്റാരോപിത.ര്‍
ആകുന്നതും ശിക്ഷിക്കപ്പെടുന്നതും മരണ തുല്യം . കാല താമസം തീ ര്‍ച്ചയായും കേസിനെ
ബാധിക്കും ."justice
delayed is justice denied " എന്നാണ് ആപ്ത വാക്യം അഴിമതി
കേസുകളി.ല്‍ കാലതാമസം വലിയൊരു തടസ്സം ആണ്
.അഴിമതി ന്നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും ഗൗരവമായ പ്രതിസന്ധിയാണ് . 2G സ്പെക്ട്രം സ്കാം ,കല്ക്കരി പാഠം സ്കാം ,കോമണ്‍ വെ.ല്‍ത്ത് ഗെയിംസ് സ്കാം ഇവയൊക്കെ ദശ ലക്ഷം കോടി രൂപ ഉള്‍പ്പെടുന്ന
അഴിമതികളാണ് .ഇങ്ങനെയുള്ള കേസുകളി ല്‍ പെട്ടെന്നുള്ള വിചാരണ അനിവാര്യം ആണ് . എന്നാ.ല്‍
"justice hurried is justice
burried "എന്നൊരു ചൊല്ലും ഉണ്ട്. വളരെ തിടുക്കത്തി.ല്‍ ഉള്ള കോടതി തീരുമാനങ്ങളും
അപകടകരം ആണ് .അതിനാ.ല്‍ ഇതിനിടയിലുള്ള ഒരു സമീപനം ആണ് ആവശ്യം.
ചോദ്യം : താങ്കള്‍ പലപ്പോഴും നീതി നിഷേധിക്കപ്പെട്ട പല സുഹൃത്തുക്കള്‍ക്കും നിയമസഹായം ചെയ്തിട്ടുണ്ട്. ചിലത് മീഡിയകളില്‍ വളരെ വാര്‍ത്താ പ്രാധാന്യം നേടിയിട്ടും ഉണ്ട്. പെട്ടന്ന് മനസ്സില്‍ ഓര്‍ക്കുന്ന ഒന്ന് രണ്ടു അനുഭവങ്ങള്‍ എന്തെല്ലാമാണ്?
ചോദ്യം : താങ്കള്‍ പലപ്പോഴും നീതി നിഷേധിക്കപ്പെട്ട പല സുഹൃത്തുക്കള്‍ക്കും നിയമസഹായം ചെയ്തിട്ടുണ്ട്. ചിലത് മീഡിയകളില്‍ വളരെ വാര്‍ത്താ പ്രാധാന്യം നേടിയിട്ടും ഉണ്ട്. പെട്ടന്ന് മനസ്സില്‍ ഓര്‍ക്കുന്ന ഒന്ന് രണ്ടു അനുഭവങ്ങള്‍ എന്തെല്ലാമാണ്?
ഉത്തരം : സോഷ്യ.ല്‍ മീഡിയയി.ല്‍ സജീവം ആയതില്‍
പിന്നെ നീതി നിഷേധങ്ങളി.ല്‍ ഇരകളായ പലരെയും സഹായിക്കാ.ന്‍ കഴിഞ്ഞിട്ടുണ്ട് .ഒരു വര്‍ഷം
മുന്നെ എന്റെ സഹോദര തുല്യനായ ഒരു സുഹൃത്തിന്റെ കുടുംബം സൗദി അറേബ്യയില്‍ നിന്നും
നാട്ടിലേക്ക് വരാനായി കുവൈറ്റ് എയര്‍വെയ്സ് ടിക്കറ്റ് എടുത്തു .എന്നാലോ എയ.ര്‍ ലൈനധികൃതരുടെ അനാസ്ഥ മൂലം ഫ്ലൈറ്റ് ലഭിക്കാതെ അവ.ര്‍ എയര്‍ പോര്‍ട്ടി.ല്‍
കുടുങ്ങി , വിമാന
കമ്പനി യാതൊരു വിധ സഹായങ്ങളും ചെയ്തു കൊടുത്തില്ല .ഈ വിവരം
മീഡിയകളെ അറിയിക്കാനും അവരെ സഹായിക്കാനും കഴിഞ്ഞു, കൂടാതെ വിമാന കമ്പനിക്ക് എതിരെ കണ്‍സ്യൂമര്‍
കോടതിയിലും കേസും നടക്കുന്നുണ്ട് .അത് പോലെ കുറച്ചു ദിവസം മുന്നെ കിഡ്നി തകരാറ്
മൂലം ഡയാലിസിസിനു വിധേയയായി കൊണ്ടിരിക്കുന്ന രോഗാതുരയായ 16
വയസ്സുകാരിയെ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിക്കാ.ന്‍ ശ്രമിക്കുന്നു എന്ന്
ഡോക്ടറായ ആയ സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് വേണ്ട നിയമ ഉപദേശം നല്കി സഹായിക്കാനും
കഴിഞ്ഞു
ചോദ്യം : സോഷ്യ.ല്‍ നെറ്റ് വര്‍ക്കുകള്‍ , പുതു മാധ്യമങ്ങ.ള്‍ ഇവയിലൂടെയൊക്കെ സാധാരണക്കാരനു ലഭിക്കുന്ന നിയമവിജ്ഞാന സാദ്ധ്യതകള്‍ അഞ്ചോ പത്തോ വര്ഷം മുന്നേ ഉണ്ടായിരുന്നതി.ല്‍ നിന്ന് ഏറെ വ്യത്യസ്തമാണ് . ഇത്തരം ഒരു സാധ്യതയെ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ ആവുന്നുണ്ട്? ഒരു കോളമിസ്റ്റ് എന്ന നിലയില്‍ താങ്കള്‍ക്ക് സമൂഹത്തി.ല്‍ നിന്ന് കിട്ടുന്ന ഫീഡ് ബാക്ക് എന്താണ്?
ഉത്തരം : നവ മാധ്യങ്ങള്‍ നിയമ സഹായം എത്തിക്കാന്‍
വളരെ സഹായകം ആകുന്നുണ്ട് . സോഷ്യല്‍ മീഡിയ വഴിയും കുറെയധികം പേരുടെ നിയമപരമായ
സംശയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചുണ്ട്. ഒരു കോളമിസ്റ്റ് എന്ന നിലയില്‍
ഞാനെപ്പോഴും എഴുതാന്‍ ശ്രമിക്കുന്നത് നിയമം സാധാരണക്കാരിലേക്ക് എത്തിക്കുന്ന
തരത്തിലുള്ള വിഷയങ്ങളിലാണ്. ദത്തെടുക്കലിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദം ആയ
ഒരു ലേഖനം എഴുതി. എന്റെ ബ്ലോഗിലും പ്രസിദ്ധീകരിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നും ആള്‍ക്കാര്‍ ദത്തെടുക്കലിനെകുറിച്ച് സംശയങ്ങള്‍ ആരായാന്‍ എന്നെ
വിളിച്ചിരുന്നു.
ചോദ്യം : അടുത്തിടെ ആണ് ഒരു യുവഅഭിഭാഷകയ്ക്ക് , കോഴിക്കോട് ബാറില്‍ ആണെന്ന് ഓര്‍ക്കുന്നു. വളരെ ലിംഗപരമായ
വിവേചനത്തിനും ലൈംഗികമായ അവഗണനയ്ക്കും പാത്രമാവേണ്ടി വന്നത്. ഇത്തരത്തില്‍ ഉള്ള
അനുഭവങ്ങള്‍ ഒറ്റപ്പെട്ടതാണോ? പ്രത്യേകിച്ചും നിയമബോധമുള്ള
ഒരു മേഖലയിലെ ആള്‍ക്കാര്‍ എന്ന നിലയില്‍ ? എന്താണ് താങ്കള്‍ക്കുള്ള അനുഭവം?
ഉത്തരം : കോഴിക്കോട് ബാറിലെ അഭിഭാഷക
സുഹൃത്തിനുണ്ടായ അനുഭവം അപലപനീയം ആണ് .സമൂഹത്തിലെ മൊത്തത്തില്‍ നിലനില്കുന്ന ലിംഗ
വിവേചനത്തിന്റെ ഒരു മുഖം മാത്രം ആണിത് . ഒരു സ്ത്രീ ഒരു പൊതു ഇടത്ത്
പ്രത്യക്ഷപ്പെടുമ്പോള്‍ ആദ്യം അവളെ എല്ലാവരും ലിംഗപരമായ വിവേചനത്തോടെ തന്നെയാണ്
കാണുന്നത്. എന്നാല്‍ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് ഈ വിവേചനം മാറ്റി
എടുക്കാവുന്നതാണ്. എങ്കിലും ഇതിനായുള്ള സമരസപ്പെടല്‍ സ്ത്രീയുടെ മുന്നിലെ ഒരു
ബാലികേറ മല തന്നെയാണ് .
ചോദ്യം : ഒരു അഭിഭാഷക എന്നതില്‍ ഉപരിയായി ഒരു കോളമിസ്റ്റ്, ഒരു അധ്യാപിക, ഒരു എഴുത്തുകാരി എന്ന നിലയില്‍ ഒക്കെ വ്യാപ്രതയാണ് താങ്കള്‍. ഇതില്‍ എതാണ് താങ്കളുടെ ഇഷ്ട മേഖല? എന്തുകൊണ്ട്?
ഉത്തരം : ഓരോ മേഖലയും ഓരോ രീതിയിലുള്ള അനുഭവങ്ങ ള്‍
ആണ് നല്‍കുന്നത്. അഭിഭാഷക എന്ന നിലയി ല്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് സാക്ഷരരും
നിരക്ഷരരും ആയി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവരുമായി സംവദിക്കാനും കഴിയുന്നു.
എഴുത്തുകാരി , കോളമിസ്റ്റ്
എന്ന നിലകളിലോ. മറ്റൊരു തലം ആളുകളുമായി സംവദിക്കാനും അടുക്കാനും കഴിയുന്നു . അദ്ധ്യാപിക
എന്ന നിലയില്‍ യുവ തലമുറയുമായി നിരന്തര സമ്പ.ര്‍ക്കത്തി ല്‍ എ.ര്‍പ്പെടാനും ഒരു
പരിധി വരെ അവരെ നേരായി ഗൈഡ് ചെയ്യാനും കഴിയുന്നു . എല്ലാ മേഖലകളും ആത്മ സംതൃപ്തി ന
ല്‍കുന്നു .എന്നാലും അദ്ധ്യാപിക എന്ന റോ ള്‍ കൂടുതലിഷ്ടപ്പെടുന്നു. അതിനു കാരണം, കുട്ടികളിലൂടെ കിട്ടുന്ന
സ്നേഹ ബഹുമാനങ്ങളും പിന്നെ അവരെ ഗൈഡ് ചെയ്തു ജീവിതത്തി ല്‍ ഓരോ സ്ഥാനങ്ങളി ല്‍
എത്തിക്കാനും കഴിയുമ്പോ ള്‍ കിട്ടുന്ന ആത്മ സംതൃപ്തി .
ചോദ്യം : ഒരു നല്ല സിനിമാ പ്രേമികൂടി ആണ് താങ്കള്‍. അടുത്തിടെ വന്ന ദൃശ്യം എന്ന സിനിമയെ പറ്റി വളരെ
കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് അതിലെ നിയമനിഷേധം ആണ്. അറിഞ്ഞു കൊണ്ട് ഉള്ള മറച്ചു
വെയ്ക്കല്‍. അതും തങ്ങള്‍ക്ക് വേണ്ടവരെ ചെയ്ത തെറ്റില്‍ നിന്ന് രക്ഷിക്കാന്‍
വേണ്ടി. എങ്ങനെ കാണുന്നു ഒരു കലാ സംരഭത്തിനെ പറ്റി ഇത്തരത്തി ല്‍ ഉള്ള പരാതികള്‍. അത് ഒരു ഭാവനാ സൃഷ്ടിയല്ലേ? അതിനു ശേഷം നടന്ന ഒരു കുറ്റകൃത്യത്തില്‍ അതിലെ
തെളിവ് നശിപ്പിക്കലിനു പ്രേരകം ആയത് ദൃശ്യം ആണ് എന്നും പറയുന്നുണ്ട്?
ഉത്തരം : അടുത്ത കാലത്ത് ഇറങ്ങിയതി ല്‍
മനസ്സിലേക്ക് ഇറങ്ങി ചെന്ന് ഒരു കുറ്റകൃത്യം ന്യായീകരിക്കപ്പെടുന്നത് ആണെന്നും
അതിനുള്ള സാഹചര്യങ്ങ ള്‍ എങ്ങനെ സൃഷ്ടിക്കാം എന്നും സമൂഹത്തിനു നെഗറ്റീവ് മെസ്സേജ്
നല്‍കിയ സിനിമ ആണ് ദൃശ്യം. എന്റെ 11 കാരനായ മകനും സിനിമ കണ്ടിട്ട് പറഞ്ഞു "ഫാമിലിയെ രക്ഷിക്കാനല്ലേ കുറ്റം
ഒളിപ്പിച്ചതെന്നു എന്റെ ഒരു സുഹൃത്തിന്റെ 7 വയസ്സുള്ള മകനാവട്ടെ ഒരു കളവു ഒളിപ്പിച്ച ശേഷം പറയുകയുണ്ടായി
ദൃശ്യം കണ്ടത് കൊണ്ട് എനിക്കിങ്ങനെ മാറ്റി പറയാനയത് എന്ന്. ഇങ്ങനെ വളരെ അധികം ദു
ര്‍സ്വാധീനം ഈ സിനിമ ഉണ്ടാക്കി എന്നാണ് എന്റെ അഭിപ്രായം,
ചോദ്യം : അടുത്ത് വായിച്ച ഒരു റിപ്പോര്‍ട് പ്രകാരം കേരളത്തിലെ
പോലിസ് 90% കുറ്റങ്ങളും തെളിയിക്കുന്നുണ്ട്. പക്ഷെ
ശിക്ഷിക്കപ്പെടുന്നത് 40% ശതമാനം മാത്രം എന്ന് പറയുന്നു. എന്തുകൊണ്ടാവും ഇത്തരത്തില്‍ ഒരു ഗ്യാപ് ഉണ്ടാവുന്നത്?
ഉത്തരം : പോലീസ് അന്വേഷണം നടത്തി കണ്ടെത്തുന്ന
തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷികുന്നത് . അന്വേഷണത്തിലെ
പിഴവുകളാണ് പല കേസുകളും വെറുതെ വിടാനുള്ള കാരണം ആകുന്നത്. കൂടാതെ കൂറ് മാറുന്ന
സാക്ഷികളും ആണ് മറ്റൊരു പ്രധാന കാരണമാകുന്നുണ്ട് .പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാവട്ടെ
സാക്ഷികളെ സ്വാധീനിക്കുകയും അവരോ കോടതിയിലെത്തി മൊഴി മാറ്റുകയും ചെയ്യപ്പെടുന്നു. പോലീസ്
തെളിയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല വ്യക്തമായ തെളിവുകളുവേണം ."ആയിരം
കുറ്റവാളികളെ വെറുതെ വിട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്"
എന്നതാണ് നിയമത്തിന്റെ അടിസ്ഥാന പ്രമാണം.
ചോദ്യം : പ്രത്യേക ഇഷ്യുവിനെ അതിന്റെ കള്‍ച്ചറല്‍
/ സോഷ്യോ- എക്കൊനോമിക്കല്‍ / ഫുച്ച്വരിസ്ടിക് ഇമ്പാക്റ്റ് / ഇങ്ങനെ ഒക്കെ സാദ്ധ്യതകള്‍ മുന്‍നിറുത്തി തീരുമാനം പറയാന്‍ നമ്മുടെ കോടതികള്‍ക്ക് കഴിയുന്നുണ്ടോ? അതിനുള്ള സാദ്ധ്യതകള്‍
ഉണ്ടോ, നിലവിലുള്ള ജുഡിഷ്യ ല്‍ സംവിധാനത്തി ല്‍ ?
ഉത്തരം : ഒരു കേസിനെ അല്ലെങ്കില്‍ പ്രത്യേക വിഷയത്തെ കോടതിയുടെ മുന്നില്‍ ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള
വിധി എഴുതുക എന്നതാണ് നീതി ന്യായ കോടതികളുടെ പ്രഥമ കര്‍ത്തവ്യം . സാധ്യതകളും / futuristic impact ചില
കേസുകളില്‍ പരിഗണിക്കാറുണ്ട് . ത്രിതീയ ലിംഗത്തെ (Third Gender ) ലോകത്ത് ആദ്യമായി നിയമപരമായി അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി
ന്യായം ഇപ്രകാരം ഉള്ളതാണ് .