വെള്ളിയാഴ്‌ച, ജനുവരി 13, 2012

ഒരു ഞൊടി

ഒരു വനത്തിലൂടെ നമ്മള്‍ ഓടുന്നു.
പൂത്തു നില്‍ക്കുന്ന മരങ്ങള്‍,
ചിറകുകള്‍ ഉടലോടു ചേര്‍ത്ത് പക്ഷികള്‍,
ഏതോ പാട്ടുമൂളിക്കൊണ്ടോരരുവി,
നമുക്കു ചുറ്റും,
നമുക്കു പിന്നാലെ ഓടുന്നു.

മുന്നില്‍ ഓടിക്കൊണ്ടിരുന്ന നീ നില്‍ക്കുന്നു.
ഞാനും നില്‍ക്കുന്നു.
മരങ്ങള്‍,
പക്ഷികള്‍,
എല്ലാം നില്‍ക്കുന്നു.

പുഴമാത്രം ഒരു ഞൊടി നിന്ന്,
വീണ്ടും ഏതോ പാട്ടു മൂളുന്നു,
ഒഴുകുന്നു.