വ്യാഴാഴ്‌ച, മാർച്ച് 31, 2011

പ്രൈം ടൈം ന്യൂസ്സ്

.
.
വെള്ളം തൊടാതെത്രെ കുപ്പി
പാല്‍ ഭഗവതിയ്ക്ക്.
കൊമ്പന്‍ മലയ്ക്കെത്ര വെറ്റില-
യടക്ക,പൊയില ശനിയാഴ്ചകള്‍

പതിനാലു പെണ്ണാടുകള്‍ക്കിപ്പുറ-
മൊരു ആണാട്..

കുടമണികിലുക്കി,
കാറ്റിനെതിരെ വാലോങ്ങി,
ചെറു കൊമ്പ് ഇടയ്ക്കൊന്നിളക്കി
അവനിങ്ങനെ..

ഉണക്കയിലയുടെ പാലാഴികടഞ്ഞ്,
കുറുമ്പിന്റെയകിടു ചുരത്തി,
മലയിറങ്ങി,
ഇടയ്ക്കെപ്പൊഴൊ..

തിരഞ്ഞുതിരഞ്ഞ്,
അക്ഷമയുടെ വേലിക്കമ്പില്‍
ഇരുപിടിക്കയറില്‍
അവനെയും കൂട്ടി..

വയസ്സറിയിക്കാത്ത പതിനാലുപേര്‍
അറിയാവളവില്‍ ഒറ്റയ്ക്കായവര്‍.

എതോടക്കുഴലിന്റെ താളത്തില്‍,
എതു കാല്‍ത്തളമേളത്തില്‍,
എതു നിലത്തിന്റെ ചരിവിനെ പഴി-
ച്ചേതു നൃത്തത്തെ പുനര്‍വചിക്കുന്നുണ്ടാവും ..

തോരാമഴ കണ്ണീരുണങ്ങുമ്പോള്‍
പ്രൈം ടൈം ന്യൂ‍സ്സ്,‍ നൃത്തം ലൈവ് ,
ഓടക്കുഴലിന്റെ റിംഗ്ഗ് ടോണ്‍ റെക്കോര്‍ഡഡ്
കണ്ടാലറിയാവുന്ന ജഡ്ജസ്സിന്റെ പരേഡ്
ഇടയ്ക്കൊരു കൊമേര്‍സ്യല്‍ ബ്രേക്ക്..

11 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

കൊമേര്‍സ്യല്‍ ബ്രേക്ക്...

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇടയ്ക്കൊരു ബ്രേക്ക്‌ അത് നല്ലതാ

ശ്രീനാഥന്‍ പറഞ്ഞു...

14 പെണ്ണാടുകൾക്ക് പിറകിലീയിടയനാര്? എന്തേ കണ്ണീരിൻ തോരാമഴ, ജഡ്ജസ് ആടുകളെ തിന്നോ? ഈ ശ്വരാ!

സ്മിത മീനാക്ഷി പറഞ്ഞു...

അപ്പോള്‍ കൊമേര്‍സ്യല്‍ ബ്രേക്ക് കഴിഞ്ഞു അല്ലേ?

Junaiths പറഞ്ഞു...

വല്ലതും നടക്കുമോ?സംഗതികള്‍ കാണുമോ?

വീകെ പറഞ്ഞു...

എന്തൊ ഒരു പിടിയും കിട്ടിയില്ല.....

sreee പറഞ്ഞു...

എന്താണൊ ഇതൊന്നും എനിക്കു മനസ്സിലാവാത്തത്.

SHANAVAS പറഞ്ഞു...

കവിത ക്ഷ പിടിച്ചു.വിലയിരുത്താന്‍ വിവരമില്ല.ആസ്വാദനം മാത്രം.ആശംസകള്‍.

Echmukutty പറഞ്ഞു...

കവിത ഇഷ്ടമായി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal.......

Renjishcs പറഞ്ഞു...

കൊമേഴ്സ്യലീ ബ്രേക്ക്ഡ്.......!!!