നിറധാതു ഗര്‍ഭത്തിന് മേലേ
മാറില്‍ തിണര്പ്പുകളുമായീ
കൂരകള്‍ പനിക്കുന്നത്
ഒരു നുള്ളു ഗന്ധകത്തിന് വിശപ്പിലോ
ഒരു ചെറുകനലില്‍ ചുംബനത്തിലോ
അടിയറവു പറഞ്ഞില്ലാതാവാന്
ബലഹീനമാമീ വിരലുകള്‍ക്കിടയില്‍
തളര്‍ന്നിരിക്കുന്നുണ്ട് ഒരു പെരുവിരല്‍
വേര്പാടിന് വിറയലില്‍ വഴികള്‍ മറന്ന്
കരിമഷി തലോടാത്തോരീ കണ്ണുകളില്‍
വിരുന്നെത്തും മുന്‍പേ
കൈമോശം പോയൊരു
പെണ്മതന് കൊടിയിറക്കം
അരയില്‍ ചുമടായി വിലാസം തെറ്റിയോരതിഥി
നിറയാവയറില് ദഹിക്കത്തൊരു ഭാരം
മഞ്ഞോഴിയും പോലെ
കുന്നുകളിലെ പച്ചപ്പുമായും.
പുഴകള്‍ ,
മയങ്ങുന്ന ഞരമ്പുകള്‍ പോലെ
ചെറുചലനം ബാക്കിയില്ലാതെ
പുകഞ്ഞു തീരും
പടക്കോപ്പുകളില്‍ പുതുപേരുകള്‍;
ആംഗലേയ ലിപികളില്‍
ഓപ്പറേഷന് ഗ്രീന്‍ ഹന്ടെന്നു കൊത്താം
ചോരയെ ചോരയാല്‍
ചുവരിലെ മെഴുക്കുപോലെ
തുടച്ചു മാറ്റാന്‍ സല്‍വ ജൂഡങ്ങള്
പുത്തന്‍ ഭസ്മാസുരജന്മങ്ങള്ക്കിനി
വെള്ളരിപ്രാവുകളുടെ മാര്‍ച്ച് പാസ്റ്
ഒളിപ്പോരുകള്ക്കൊടുക്കം
കുടിലുകളുടെ അസ്ഥികള്‍ക്കുമേല്‍
കുടിയേറ്റത്തിന് സൈറന്‍ മുഴുങ്ങും
ദല്ലാള ശിബിരങ്ങളില്‍ പച്ചമാംസത്തിന്റെ
പങ്കുവെക്കലുകള്ക്കവസാനം
പടം പൊഴിച്ചൊരു ചേരയുടെ
ദീര്‍ഘ നിശ്വാസത്തെയോ,
നിറംമാറിയൊരോന്തിന്റെ
സ്ഖലനാനുഭവങ്ങളെയോ
ഉപമിച്ചു വശംകെടും
24 അഭിപ്രായങ്ങൾ:
മഞ്ഞോഴിയും പോലെ
കുന്നുകളിലെ പച്ചപ്പുമായും.
പുഴകള്‍ ,
മയങ്ങുന്ന ഞരമ്പുകള്‍ പോലെ
ചെറുചലനം ബാക്കിയില്ലാതെ
പുകഞ്ഞു തീരും
" അരയില്‍ ചുമടായി വിലാസം തെറ്റിയോരതിഥി
നിറയാവയറില് ദഹിക്കത്തൊരു ഭാരം"- നല്ല വരികൾ...
ആശംസകൾ....തുടർന്നും എഴുതുക....
kavitha mudravakyavathirikkan kudi nokkane
abdul salam
"ബലഹീനമാമീ വിരലുകള്‍ക്കിടയില്‍
തളര്‍ന്നിരിക്കുന്നുണ്ട് ഒരു പെരുവിരല്‍
വേര്പാടിന് വിറയലില്‍ വഴികള്‍ മറന്ന്
കരിമഷി തലോടാത്തോരീ കണ്ണുകളില്‍
വിരുന്നെത്തും മുന്‍പേ കൈമോശം പോയൊരു
പെണ്മതന് കൊടിയിറക്കം
അരയില്‍ ചുമടായി വിലാസം തെറ്റിയോരതിഥി
നിറയാവയറില് ദഹിക്കത്തൊരു ഭാരം
മഞ്ഞോഴിയും പോലെ
കുന്നുകളിലെ പച്ചപ്പുമായും.
പുഴകള്‍ ,
മയങ്ങുന്ന ഞരമ്പുകള്‍ പോലെ
ചെറുചലനം ബാക്കിയില്ലാതെ
പുകഞ്ഞു തീരും.."
തീവ്രവും മനോഹരവുമായ വരികൾ..
ആശംസകൾ കൂട്ടുകാരാ..
നല്ല വരികൾ... continue...
with best wishes,
Ajeesh Mathew.
കരിമഷി തലോടാത്തോരീ കണ്ണുകളില്‍...........good w words
പെണ്മതന് കൊടിയിറക്കം..!!!
മയങ്ങുന്ന ഞരമ്പുകള്‍ പോലെ
ചെറുചലനം ബാക്കിയില്ലാതെ
പുകഞ്ഞു തീരും
നന്നായി ഈ എഴുത്ത്
സാഗരത്തിന്റെ ആഴവും, പരപ്പും
ആകാശത്തിന്റെ നീലിമയുമുള്ള
കണ്ണീരിന്റെ ഉപ്പു രസം പുരണ്ട വരികള്‍ ... മനോഹരം
അധിനിവേശങ്ങള്ക്കുണ്ടോ കരിമഷിയും, ശിരോവസ്ത്രവും
പരിശ്ചേദനവും, സമ്മന്തവും, തൊലി വെളുപ്പും
കട പുഴകുന്ന സംസ്കാരങ്ങള്‍ പഴം പാട്ടുകളായ് പോയ്മറയട്ടെ
അല്ലാതെന്തു ചെയ്യാന്‍ സ്വന്തമായയ്യോ വിളിക്കാന്‍ ശേഷിയില്ലാത്തോര്
കഴിവുറ്റവന്റെ കാല്ക്കീഴില് ഞെരിഞോതുങ്ങുമീ ഗദ്ഗദങ്ങളത്രയും
ചാണക്യന് ,
അബ്ദുല്‍ സലാം - :) -മുദ്ര വയ്ക്കുമോ?
സുനില്‍ പണിക്കര്‍ ,
അജീഷ് മാത്യു ,
സപ്ന അനു,
വിചാരം ,
ചന്ദ്രകാന്തം ,
മനോഹര്‍,
ശാരദ നിലാവ് ...ചിന്തകള്‍ പങ്കു വച്ചതിനു നന്ദി
വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും - എല്ലാവരോടും ഒരു പാടു നന്ദി
കവിത കുറച്ചുകൂടി ലളിതമായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. അടുത്തതിനായി കാത്തിരിക്കുന്നു.
നല്ല വരികളാണ്.
ഒപ്പം ഹെഡിങ്ങും അതിലെ ഫോട്ടോയും
:-)
ഉപാസന
ആശയമം കൈമാറ്റപ്പെടുവാനുള്ള ഒരു ഉപാധിയാണ്ണു ഭാഷ.ഒരു എഴുത്തുകാരന്റ്റെ ധാറ്മിക ഉത്തരവാദിത്വവും അതു തന്നെ. "അധിനിവെശം" എന്ന കവിതയില്‍ താന്കള്ക്ക് അതു സാധിചുവൊ എന്നു സ്വയം വില ഇരുത്തപ്പെടുന്നതു നന്നയിരിക്കും. ഇതിനു മുന്‍പും താന്കളുടെ ഏതൊ ഒരു പൊശ്റ്റിനും ഞാന്‍ ഇതെ അഭിപ്രായമം അറിയിച്ഛിരുന്നു.
വാക്കുകളുടെ ധാരളിത്തതെ ലഘുകരിച്...... ആശയ സമ്പുഷ്ടമായിരുന്നെന്കില്.........
Look like few words like operation green hunt and saarwa joodam read somewhere before...
lines are good and the feelings...
keep writing...best wishes..
ആശംസകൾ...
അധിനിവേശത്തിന്റെ മൂര്‍ച്ചയുള്ള ചിത്രങ്ങള്‍ മനോഹരം
ഖാദര്‍ പട്ടേപാടം: അടുത്തത് എഴുതുമ്പോള്‍ ശ്രദ്ധിക്കാം
ഉപാസന : :)
സുജു : ക്ഷമാപണം
കാട്ടരുവി: :)
വി. കെ: നന്ദി
പാവപ്പെട്ടവന് : വായനക്കും അഭിപ്രായങ്ങള്‍ക്കും ഒരു പാടു നന്ദി .
മഞ്ഞോഴിയും പോലെ
കുന്നുകളിലെ പച്ചപ്പുമായും.
പുഴകള്‍ ,
മയങ്ങുന്ന ഞരമ്പുകള്‍ പോലെ
ചെറുചലനം ബാക്കിയില്ലാതെ
പുകഞ്ഞു തീരും
good one dear!
Mary Lilly and sindhu menon : Thanks for reading and comments
നന്നായിരിയ്ക്കുന്നു, ആശംസകള്‍!
സന്തോഷം : സോനാ,,,ശ്രീ
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും അതു പോലെ ഫേസ് ബൂക്കില്
അഭിപ്രായം പറഞ്ഞ
സാദത്ത്,
മേരി ലില്ലി,
സി .പി.അബൂബെക്കര്‍
...ഒരുപാടു നന്ദി.
കവിത വായന കുറവാണ് , അത് കൊണ്ട് കാണാതെ പോയ പോസ്റ്റ് .
നീട്ടിപരത്തി നാലഞ്ച് പേജുകളിലെഴുതേണ്ട വിഷയം ആറ്റിക്കുറുക്കി , ഒന്നും ചോരാതെ കവിതയാക്കി മാറ്റിയിട്ടുണ്ട്..
നന്നായി എഴുതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ