ശനിയാഴ്‌ച, നവംബർ 27, 2021

ആദി & ആത്മ I ആർഷ

 രാജേഷ് ചേട്ടന്റെ


ആദി & ആത്മ വായിച്ചു.

വെറുതെ വായിച്ചു എന്ന് പറഞ്ഞാൽ പോരാ ബുക്ക്‌ കയ്യിൽ കിട്ടിയ അന്ന് തന്നെ ഒറ്റയിരിപ്പിനു വായിച്ചു തീർന്നു എന്ന് വേണം പറയാൻ.
എന്റെ മക്കളുടെ പ്രായം ഏകദേശം ആദിയുടെയും ആത്മയുടേതുമാണ് .
പുസ്തകം വായിച്ചു കേട്ടു കൊണ്ടിരുന്നപ്പോൾ മോൾ പറഞ്ഞു, ഇത് നമ്മളുടെ കഥ പോലെ ഉണ്ടല്ലോ എന്ന്. അതുപോലെ ആ ഹാമസ്റ്റർ, പിന്നെ പുസ്തകത്തിൽ പറഞ്ഞ മറ്റ് പലതും ഇവിടെ വീട്ടിലും ഉണ്ട്.
ഞങ്ങൾ ആരും ആദിയെയും ആത്മയെയും പോലെ ഗൾഫിൽ ആയിരുന്നില്ല എങ്കിലും അതിൽ പറയുന്ന അനുഭവങ്ങൾ ഞങ്ങൾക്കും സമാനമാണ്.
ആ ഹാമസ്റ്ററിന്റെ കഥ വായിച്ചു കൊടുക്കുമ്പോൾ ചെറിയ മോൾ ചോദിച്ചു – "ഇത് നുണക്കഥയല്ലേ" "ഇങ്ങനെ സംഭവിക്കുമോ ?"എന്ന്.
കഥ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ അവൾക്ക് സന്തോഷമായി!!
എന്റെ ജീവിതമായി ബന്ധപ്പെട്ടുള്ള ചില അനുഭവങ്ങളും ഈ പുസ്തകത്തിലെ അമ്മയുടെ ചില സ്വഭാവങ്ങളും അനുഭവങ്ങളുമായും ബന്ധപ്പെട്ട ചിലതാണ്.
പ്രത്യേകിച്ചും ചുറ്റുപാടുകൾ, പരിസരം, ജീവജാലങ്ങളുമായി ഉള്ള അടുപ്പം മുതലായവ.
ആത്മയുടെ അതേ സ്വഭാവങ്ങൾ ഉള്ള ഒരു കുട്ടിയാണ് എന്റെ മകൾ 'പൂമ്പാറ്റ '.
പ്രവാസ ലോകത്ത് നിന്നും ഒരാൾ നാട്ടിലേക്ക് ജീവിതം പറിച്ചു നടുന്നത്, അതിന്റെ തയ്യാറെടുപ്പ്, ഭാവിയെ പറ്റിയുള്ള ചില ധാരണകൾ ഒക്കെ എനിക്കും അനുഭവിക്കാൻ കഴിഞ്ഞ ഒന്നായത് കൊണ്ട് ഈ പുസ്തകം വളരെ ഇഷ്ടപ്പെട്ടു.